സംരക്ഷിത വനമേഖലയുടെ പേരിൽ ജനദ്രോഹം അനുവദിക്കില്ല. ഐ എൻ ടി യു സി.

  • Posted on December 20, 2022
  • News
  • By Fazna
  • 46 Views

സംരക്ഷിത വനമേഖലയുടെ പേരിൽ അശാസ്ത്രിയമായ ഉപഗ്രഹ സർവ്വേ നടത്തി ജനവാസ കേന്ദ്രങ്ങളെയും നിർമ്മിതികളെയും പ്രതിസന്ധിയിലാക്കാനുള്ള നീക്കം അനുവദിക്കില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ഭരണഘടനാപ്രകാരം ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെ ജന വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൻ ശക്തമായി പ്രതിരോധിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.വയനാട്ടിലെ കർഷക സമുഹത്തിൻ്റെ ആശങ്കയ്ക്ക് പരിഹാരം കാണുകയും ജനങ്ങളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ഫീൽഡ് സർവ്വേ നടത്തുകയും വേണം.വനാതിർത്തി സിറോ പോയിൻ്റായി പരിഗണിച്ച് കാടും നാടും വേർതിരിച്ച് വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കണം. ഐ.എൻ.ടി.യു.സി റിജണൽ പ്രസിഡണ്ട് ജോർജ് പടകുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി.ശശികുമാർ, കെ.വി.ഷിനോജ്, ഏ.ഒ.ലിബിൻ, കെ.കൃഷ്ണൻ, സി.ബി.പ്രസാദ്, രാജേഷ് പെരുവക പ്രസംഗിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like