എടക്കൽ ഗുഹയിലേക്കൊരു യാത്ര

മനുഷ്യ നിർമ്മിതമല്ല ഈ ഗുഹകൾ. ഉയർന്ന് നിൽക്കുന്ന രണ്ട് കൂറ്റൻ പാറകൾ, ഈ പാറകൾക്ക് ഇടയിലായി മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയാണ് ഇതിന് ഗുഹയുടെ രൂപം നൽകുന്നത്. രണ്ട് പാറകൾക്ക് ഇടയിലായി മറ്റൊരു കല്ല് ഇരിക്കുന്നതിനാലാണ് ഈ ഗുഹയ്ക്ക് ഇടക്കൽ എന്ന് പേര് വന്നത്. മുപ്പതടി ഉയരമുള്ള ഈ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്.



സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട് മൈസൂർ റോഡിലൂടെ കല്പറ്റ ഭാഗത്തേക്ക് സഞ്ചരിച്ച് കൊളകപ്പാറയിൽ നിന്ന് അമ്പലവയൽ റോഡിലൂടെ യാത്ര ചെയ്താൽ എടക്കൽ ഗുഹയിലേക്കുള്ള റോഡ് കാണാം. കൽപ്പറ്റയിൽ നിന്നാണ് യാത്രയെങ്കിൽ 31 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. സുൽത്താൻ‌ ബത്തേരിയിൽ നിന്ന് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് പാതയുണ്ട്. ഏകദേശം മുക്കാൽ മണിക്കൂറോളം മലകയറണം ഇവിടെയെത്താൻ. കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. എടക്കൽ ഗുഹയിലേക്ക് പ്രവേശിക്കാൻ സഞ്ചാരികൾ പ്രവേശന പാസ് എടുക്കണം. കല്ലിൽ തീർത്തപടവുകൾ കയറി വേണം ഗുഹയുടെ സമീപത്ത് എത്താൻ. അതിനാൽ തന്നെ ഗുഹയിലേക്കുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.


സുൽത്താൻ ബത്തേരിക്കടുത്തുള്ള പശ്ചിമ ഘട്ടത്തിൻെറ ഭാഗമായ 2- പ്രക്ർതിജന്യമായ ഗുഹകളാണ് എടക്കൽ ഗുഹകൾ. 


ഫ്രെഡ്  ഫോസെറ്റ് എന്ന ८ബിട്ടീഷുകാരൻ നായാട്ടിനിടെ കണ്ടെത്തിയതാണ് ഈ ഗുഹകൾ. 

 ചെറു ശിലായുഗ സംസ്കാര  കാലഘട്ടത്തിലെ ശിലാ ലിഖിതങ്ങൾ ഈ ഗുഹയിൽ കാണാവുന്നതാണ്. 


 കേരളത്തിലെ ഏറ്റവും  പുരാതന രാജവംശത്തിന്റെ  സൂചനയാണീ ശിലാ ലിഖിതങ്ങൾ.


Report : ദീപാ ഷാജി പുൽപള്ളി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like