ബെംഗളുരു - മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിച്ചു.

  • Posted on March 12, 2023
  • News
  • By Fazna
  • 101 Views

 ബെംഗളുരു - മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിച്ചു.  ഉച്ചയ്ക്ക് 12ന് മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നത്. പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്നര മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാസമയം ഒന്നര മണിക്കൂറായി കുറയും. ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് വലിയ സഹായമാണ്. 8430 കോടി രൂപ ചിലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിച്ചത്.  ഹുബ്ബള്ളിയിൽ നവീകരിച്ച റെയിൽവെ സ്റ്റേഷനും മൈസൂരു - കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രത്യേക ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like