സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.
- Posted on May 10, 2025
- News
- By Goutham prakash
- 141 Views
സ്വന്തം ലേഖിക.
സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി, ഐജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഈ പശ്ചാത്തലത്തിൽ ഐ.ജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന പി പ്രകാശിന് കോസ്റ്റൽ (തീരദേശ) ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നും എ. അക്ബറിനെ ഇൻ്റലിജൻസിൽ ഐജിയാക്കി നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐ.ജിയാകും.
