പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും
- Posted on March 09, 2023
- News
- By Goutham prakash
- 513 Views
പറവൂർ : ബഡ്ജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഇടപെടുമെന്ന് എം.വി. ഗോവിന്ദൻ. പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഇടപെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉറപ്പ് നൽകി. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജന്റെ നേതൃത്വത്തിൽ പറവൂർ ടി.ബിയിൽ വച്ചാണ് നിവേദനം കൈമാറിയത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബോബൻ ബി. കിഴക്കേത്തറ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, സെക്രട്ടറി ശശി പെരുമ്പടപ്പിൽ, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജോയിന്റ് സെക്രട്ടറി അൻവർ കൈതാരം, പറവൂർ പ്രസ് ക്ളബ് പ്രസിഡന്റ് കെ. രാജേഷ്, സിജി പ്രതാപ്, പി.ആർ. രമേശ്, വർഗീസ് മണിയറ, സെബാസ്റ്റ്യൻ കല്ലറക്കൽ, മനോജ് വിൽസൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ കൈമാറി.
പ്രത്യേക ലേഖിക
