വയനാടിന് എയർസ്ട്രിപ്പ് അനിവാര്യമാണെന്ന്,ഒ.വി. മാക്സിസ്.


കോഴിക്കോട് വിമാനത്താവള

വികസന ചിറകായി പ്രവർത്തിച്ച,

കോഴിക്കോട് വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ,

വയനാട്, തൃക്കൈപ്പറ്റ സ്വദേശി ഒ.വി

മാക്സിൻ ജോലിയിൽ നിന്നും വിരമിച്ചെങ്കിലും 

ഇനിയും ഏറെ സ്വപ്നങ്ങളുടെ ചിറക് വിടർത്തി.


അച്യുതാനാന്ദൻ മുഖ്യമന്ത്രിയായ സമയത്ത് വയനാട് എയർസ്ട്രിപ്പിനായ നടന്ന പ്രാഥമീക പഠനത്തിൽ പങ്കാളിയാകാൻ സാധിച്ചുവെന്ന്, ഇന്നും വയനാടിലേക്കുള്ള സഞ്ചാര സൗകര്യ വികസനത്തിനായി ഒരു എയർ സ്ട്രിപ്പ് അനിവാര്യമാണെന്ന് ഒ.വി. മാക്സിസ്,, എൻ. മലയാളത്തോട്,, പറഞ്ഞു.


അന്ന് ഉദ്യോഗസ്ഥന്മാർക്ക് വ്യോയാനത്തെ കുറിച്ചൊരു ക്ലാസ്സ് വരെ നടന്നെങ്കിലും പിന്നീടാ പദ്ധതി മുന്നോട്ട് പോയില്ല.


കാർഷിക മേഖല പ്രതിസന്ധിയിലായ കാലത്ത്, ഫാം 

ടൂറിസമടക്കമുള്ള മേഖലകളുടെ വികസന പന്ഥാവിലെത്താൻ എയർസ്ട്രിപ്പ് വേണം, വയനാട്ടിലെ പനമരം മേഖലയിലാണ് സാധ്യത പഠനം നടത്തിയത്.

പ്രളയ പ്രഹരമേറ്റ വയനാടിനായി 

കോഴിക്കോട് കേന്ദ്രീകരിച്ച്,,ഹാപ്പിവോയ്സ്,, എന്ന സന്നദ്ധ സംഘടനയുമായി ബഡപ്പെട്ട് പ്രവർത്തിക്കാൻ സാധിച്ചു. വിദേശത്ത് നിന്ന് വന്ന റിലീഫ് മെറ്റീരിയൽസ് കസ്റ്റംസ് പിടിച്ച് വെച്ചെങ്കിലും വസ്തുതകൾ മനസ്സിലാക്കി അത് റിലീസ് ചെയ്ത് വയനാട്ടിനായി നൽകാൻ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു. പാക്കിസ്ഥാൻ നിന്ന വീമാനമായതിനാൽ കൂടുതൽ വിവാദമുണ്ടായെങ്കിലും നല്ലൊരു ഇടപെടലോടെയാണ് ആ വീമാനത്തിലെ റിലീഫ് മെറ്റീരിയൽ മോചിപ്പിച്ചെടുത്തത്.


എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് പനമരത്ത് കുറച്ച് വീടുകൾ നിർമ്മിച്ച് നൽകാനും കഴിഞ്ഞു.


വ്യോമയാന മേഖലയിലെ അനുഭവ സമ്പത്ത് വെച്ച് ഈ മേഖലയിൽ വയനാട് ചേമ്പർ ഓഫ് കോമേഴ്സുമായി സഹകരിച്ച് നടത്താൻ ആകുമെന്നാണ്

പ്രതീക്ഷയെന്ന് മാക്സിസ് പറഞ്ഞു.


2015 ൽ കരിപ്പൂർ വീമാനത്താവളത്തിലെ റൺവേ 

നവീകരണത്തിന്റെ പേരിൽ വലിയ വീമാനങ്ങൾ നിരോധിച്ചു. ഈ സന്നിദ്ഘട്ടത്തിൽ മാക്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2018 ൽ വീണ്ടും വലിയ വീമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയത്.


പിന്നീട് ഇതൊരു മാതൃകാ റിപ്പോർട്ട് എന്ന നിലയിൽ ആദരവ് നേടി.


കരിപ്പൂരിൽ രാജ്യാന്തര വീമാന സർവ്വീസ്

ആരംഭിക്കാൻ ടെർമിനൽ നിർമിതിയിലും മാക്സിസ് നിർണ്ണായക പങ്ക് വഹിച്ചു.


വ്യോമയാന ഉദ്യോഗസ്ഥ പദവിയിൽ നിന്നും വിരമിച്ചെങ്കിലും വീമാനത്തെ പോലെ സ്വപ്നങ്ങളുടെ ആകാശത്ത് പറക്കുകയാണ്

മാക്സിസ്.



ഈ ജന്മത്തിൽ നമുക്ക് സമൂഹത്തിന് നൽകാവുന്ന സേവനങ്ങൾ ചെയ്യുക എന്ന മാക്സിന്റെ സ്വപ്നങ്ങൾ ചിറക് വിരിക്കുമെന്നാശിക്കാം.


എയർപോർട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ഭാര്യ സലിൻ വി. പീറ്റർ, 2021 ൽ അന്തരിച്ചു. മുൻ ചീഫ് സെക്ടറി വി.പി. ജോയിയുടെ സഹോദരിയായിരുന്നു ഭാര്യ.

മകൾ ഡോ. അനീഷ്യ സെലസ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like