കാർഷിക സർവകലാശാലയിലെ അതിക്രമം : കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുവാൻ ഡി ജി പിക്ക് കൃഷി മന്ത്രിയുടെ നിർദ്ദേശം.

  • Posted on March 25, 2023
  • News
  • By Fazna
  • 106 Views

തൃശൂർ : മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ ഈ കഴിഞ്ഞ ദിവസം രാത്രിയിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് കേരള പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകി. ഇക്കഴിഞ്ഞ 24 ന്   രാത്രിയിലാണ് അക്രമികൾ ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയിൽ ആക്രമിക്കുകയും ചെയ്തത് ക്യാമ്പസിലാകെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like