സംരംഭക "സൗഹൃദ" കേരളം.
- Posted on April 14, 2023
- News
- By Goutham Krishna
- 164 Views
Jinny Thomas എന്ന യുവാവ് തന്റെ നല്ല ജോലിയുപേക്ഷിച്ചു ഇത്തരത്തിൽ ഒരു സംരംഭം കൊണ്ട് ഇറങ്ങിയത് പണത്തിനോട് ആർത്തി തോന്നിയിട്ടോ അന്യ നാട്ടിൽ പോയി സുഖമായി ജീവിക്കാൻ പറ്റാഞ്ഞിട്ടോ അല്ല,
താൻ ജനിച്ചു വളർന്ന നാട്ടിൽ എന്തെങ്കിലും സ്വന്തമായി വ്യത്യസ്മായി ചെയ്യണം, കഴിയുമെങ്കിൽ കുറച്ചു പേർക്ക് തൊഴിൽ കൊടുക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് മാത്രമാണ്.
മലയാളി ഇന്ന് സന്തോഷത്തോടെ സമ്പൽ സമൃദ്ധിയുടെ വിഷുക്കണി കാണാൻ ഒരുങ്ങുമ്പോൾ ഒരു യുവസംരംഭകനു നേരിടേണ്ടി വന്നത് തൻ്റെ ജീവിതം തന്നെ ഇല്ലാതാക്കാൻ പോകും വിധം ഉള്ള ഒരു കെണിയാണ്.
സ്വപ്ന തുല്യമായ ഒരു പദവിയും ജോലിയും വേണ്ടെന്ന് വെച്ച് സംരംഭകത്വം എന്ന തൻ്റെ സ്വപ്നത്തിലേക്ക് ഇറങ്ങുമ്പോൾ ജിന്നി തോമസ് എന്ന യുവാവിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് ഒട്ടും ചെറുതല്ലാത്ത രീതിയിലുള്ള പരിഹാസങ്ങളും കുത്തു വാക്കുകളും ആയിരുന്നു.
ഇതിനിടെ പല ബേകേഴ്സ് സംരംഭങ്ങളും തുടങ്ങി എങ്കിലും അതൊന്നും അധിക നാൾ നീണ്ടു നിന്നില്ല. അങ്കമാലി സ്വദേശിയും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദ ധാരിയും എം ബി എ കാരനും ആയ അജിത്ത് കെ സിറിയക് എന്ന സുഹൃത്താണ് ഗൾഫിലെ ഫുട് കോർട്ട് സംവിധാനത്തെ കുറിച്ച് പറയുന്നത്. നാട്ടിൽ തട്ടുകടയുടെ ആശയവുമായി കൂട്ടിച്ചേർത്ത് തുടങ്ങാൻ ഇരുവരും ചേർന്ന് തീരുമാനിക്കുക ആയിരുന്നു.
തൃശൂർ സ്വദേശി ആയ Jinny Thomas എന്ന എൻജിനീയറിങ് ബിരുദധാരിയായ യുവാവ് തൻ്റെ ഏറ്റവും നല്ല ജോലിയുപേക്ഷിച്ചു ഇത്തരത്തിൽ ഒരു സംരംഭം കൊണ്ട് ഇറങ്ങിയത് പണത്തിനോട് ആർത്തി തോന്നിയിട്ടോ അന്യ നാട്ടിൽ പോയി സുഖമായി ജീവിക്കാൻ പറ്റാഞ്ഞിട്ടോ അല്ല,
താൻ ജനിച്ചു വളർന്ന നാട്ടിൽ എന്തെങ്കിലും സ്വന്തമായി വ്യത്യസ്മായി ചെയ്യണം, കഴിയുമെങ്കിൽ കുറച്ചു പേർക്ക് തൊഴിൽ കൊടുക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് മാത്രമാണ്.
അവിടേക്കാണ് കരിനിഴൽ വീഴ്ത്തി കൊണ്ട് ആരെന്നറിയാത്ത ഒരു പറ്റം സാമൂഹ്യ ദ്രോഹികൾ തൻ്റെ സ്ഥാപനത്തെ തകർക്കാൻ മുന്നിട്ടിറങ്ങുന്നത്.
അനൂപ് ജോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: https://www.facebook.com/100063630074307/posts/706231281507868/?mibextid=rS40aB7S9Ucbxw6v