മഹാശിവരാത്രി നാളെ ; ആലുവ മണപ്പുറം ഭക്തജനങ്ങൾക്കായി ഒരുങ്ങി

നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2020ലേതിന് സമാനമായ സാഹചര്യത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് 


പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഇക്കുറി ആലുവയിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം കടുത്ത നിയന്ത്രണങ്ങളായിരുന്നതിനാൽ വീട്ടിലിരുന്നും നാട്ടിലെ ക്ഷേത്രങ്ങളിലുമെല്ലാം ബലിതർപ്പണം നടത്തിയവർ ഇക്കുറി ആലുവ മണപ്പുറത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി ഉറക്കമളച്ച് ബുധനാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണം നടത്തി ഭക്തർ മടങ്ങും.

ഇത്തവണ ശിവരാത്രി ദിനത്തിന് പിന്നാലെ കറുത്തവാവ് ആയതിനാൽ ശിവരാത്രി ബലിത്തർപ്പണം പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2020ലേതിന് സമാനമായ സാഹചര്യത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി. എന്നാൽ രണ്ട് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും കരുതണമെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.

ജൂൺ 22 മുതൽ ഒക്ടോബർ 24 വരെയാണ് നാലാം തരംഗം ഉണ്ടാവുക

Author
Journalist

Dency Dominic

No description...

You May Also Like