അരിവാൾ രോഗ നിവാരണ പദ്ധതികൾക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണമെന്ന് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ്ങ് സരുത.
- Posted on January 09, 2023
 - News
 - By Goutham prakash
 - 360 Views
 
                                                    കൽപ്പറ്റ: രാജ്യത്ത് അരിവാൾ രോഗം ഇല്ലാതാക്കുന്നതിന് വിവേകാനന്ദ മെഡിക്കൽ മിഷനും ഡോ.ധനഞ്ജയും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്നും മന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അരിവാൾ രോഗ നിവാരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വയനാട്ടിൽ ട്രൈബൽ സർവ്വകലാശാലയും മെഡിക്കൽ കോളേജും ആരംഭിക്കുന്നതിന് ശ്രമിക്കുമെന്നും വയനാടിൻ്റെ പ്രശ്നങ്ങളും ഗോത്ര ജനതയുടെ പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി രേണുക സിംഗ് സരുത പറഞ്ഞു. സേവാ ഇന്റർ നാഷണലിന്റെ സഹായ സഹകരണത്തോടെ. ജില്ലയെ സമ്പൂർണ്ണ അരിവാൾ രോഗമുക്തമാക്കുകയെന്ന ഉദ്ദേശേത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ട അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലും സംസ്ഥാന അതിർത്തി ജില്ലകളായ നീലഗിരി, ചാമരാജ് നഗർ, തുടങ്ങിയ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ജില്ലയിൽ രോഗ നിർണ്ണയത്തിനായി 250 രോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത സാമ്പിളുകൾ പരിശോധിക്കും. ഇതിനാവശ്യമായ അത്യാധുനിക ലാബോറട്ടറി, മിഷനറി സംവിധാനങ്ങൾ എന്നിവ മിഷൻ ആശുപ്രതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ രോഗനിയന്ത്രണത്തിന് ആവശ്യമായ ബോധവൽക്കരണ ക്യാമ്പുകൾ, കൗൺസിലിംഗ് തുടങ്ങിയ പരിപാടികളും ഉണ്ടാകും, പദ്ധതി കാലഘട്ടത്തിൽ രോഗ നിർണ്ണയവും ചികിത്സയും സൗജന്യമാണ്. 1972 ൽ സന്നദ്ധ പ്രസ്ഥാനമായി ആരംഭിച്ച് മിഷൻ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് ഒട്ടനവധി സേവന പദ്ധതികൾക്കും തുടക്കം കുറിച്ചു.: ചടങ്ങിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രസിഡണ്ട് ഡോ. പി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. നാഷണൽ ജോയിൻ്റ് ഓർഗനൈസിംഗ് സെക്രട്ടറി പി. പി. രമേഷ് ബാബു മുഖ്യ പ്രഭാഷണവും സെക്രട്ടറി അഡ്വ. കെ. എ. അശോകൻ റിപ്പോർട്ടവതരണവും നടത്തി. ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് എ. ഡി. എം. എൻ. ഐ. ഷാജു പരിപാടിയിൽ സംബന്ധിച്ചു.

