പൂഴിത്തോട് - പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മ സമിതി ജനുവരി ഒന്ന് മുതൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കർമ്മസമിതി

  • Posted on December 30, 2022
  • News
  • By Fazna
  • 107 Views

വയനാട്  ചുരത്തിൽ അനുദിനം ഗതാഗത കുരുക്ക് ഏറി വരുമ്പോഴും 70% ത്തിലധികം പണി പൂർത്തീകരിച്ച പൂഴിത്തോട് പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 നോട് അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ്  പ്രക്ഷോഭം.

പൂഴിത്തോട് -  പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മ സമിതി ജനുവരി ഒന്ന്  മുതൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കർമ്മസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

വയനാട്  ചുരത്തിൽ അനുദിനം ഗതാഗത കുരുക്ക് ഏറി വരുമ്പോഴും 70% ത്തിലധികം പണി പൂർത്തീകരിച്ച പൂഴിത്തോട് പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 നോട് അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ്  പ്രക്ഷോഭം.

ചുരം ബദൽ റോഡ് കർമ്മ സമിതി ജനുവരി ഒന്നിന്  രാവിലെ 8 മണിക്ക് പാത എത്തി നിൽക്കുന്ന കുറ്റിയാം വയലിൽ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ ഉദ്ഘാടനം ചെയ്യും. മംഗളം പള്ളി വികാരി ഫാ: സനീഷ് വടാശ്ശേരി ഫ്ലാഗ് ഓഫ് ചെയ്യും . വെള്ളമുണ്ട, തരിയോട് പടിഞ്ഞാറത്തറ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് പടിഞ്ഞാറത്തറയിൽ സമാപിക്കുകയും, തുടർന്ന് വിവിധ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലുള്ളവരുടെ സാന്നിധ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും ... ഇതോടെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ അനശ്ചിതകാല റിലേ സമരത്തിനും തുടക്കമാവും. ജനപ്രതിനിധികളുടേയും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ ഈ വിഷയത്തിൽ ശക്തമായ സമ്മർദ്ദവും, ഇടപ്പെടലുകളും നടത്താത്ത പക്ഷം സമരത്തിന്റെ രൂപവും, ഭാവവും മാറ്റാനാണ് കർമ്മ സമിതി തീരുമാനം . ഏകദിന ധർണ്ണ , ഉപവാസം, രാപകൽ സമരം, നിശ്ചിത പാതയിലൂടെ പദയാത്ര, ചുരത്തിൽ മനുഷ്യ ചങ്ങല ഒപ്പുശേഖരണം, നിയമ പോരാട്ടം എന്നിവ വരും ദിവസങ്ങളിൽ ഏകോപിപ്പിക്കാനാണ് കർമ്മ സമിതി തീരുമാനം. ഹൈക്കോടതിയിൽ കർമ്മ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാതക്കായി ഭൂമി നഷ്ടപ്പെട്ടവരേ കക്ഷി ചേർക്കും. നാണ്യവിള കളുടെ വില തകർച്ചയും, വന്യമൃഗശല്യവും മൂലം കാർഷിക മേഖല തകർച്ചയുടെ വക്കിലാണ്. അവസാന ആശ്രയമായി ജനങ്ങൾ കണ്ട ടൂറിസത്തിന്റെ സാധ്യതകളും ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം തകർന്നടിയും ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട വിനോദ സഞ്ചാരികൾ ഇനിയൊരു യാത്ര വയനാട്ടിലേക്ക് തിരഞ്ഞെടുക്കില്ല. ഈ സാഹചര്യത്തിൽ ടൂറിസത്തിന് വൻ സാധ്യതയുളവാക്കുന്ന ബാണാസുര സാഗർ, പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളുടെ മാസ്മരിക ഭംഗി സഞ്ചാരികൾക്ക് പകർന്നേകുന്ന ഈ പാതക്ക് പ്രാമുഖ്യം നൽകുകയാണ് വേണ്ടത്. രാത്രി യാത്രാ നിരോധനത്തെ മറിക്കടക്കുവാനും, ചരക്കു നീക്കം സുഗമമാക്കുവാനും കോഴിക്കോട് പൂഴിത്തോട് പടിഞ്ഞാറത്തറ മാനന്തവാടി കുട്ട ബാംഗ്ലൂർ പാതയിലൂടെ സാധ്യമാവും .ശകുന്തള ഷൺമുഖൻ, ഒ.ജെ.ജോൺസൺ,  സാജൻ മാത്യു, കെ.കെ. ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Author
Citizen Journalist

Fazna

No description...

You May Also Like