കാനന പരിപാലനത്തിന് പുത്തൻ മാതൃക

വന്യജീവി സങ്കേതത്തിലെ എല്ലാ മേഖലയിലുമായി കാൽലക്ഷം മുള  വിത്തുകൾ  നടാനാണ് ലക്ഷ്യമിടുന്നത്. 

വയനാടൻ കാടുകളിൽ നഷ്ടമാകുന്ന മുളങ്കാടുകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുള വിത്തുകൾ നട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്.  ദിവസങ്ങളായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കാടുകളിൽ നിന്നും പൂത്ത് കൊഴിഞ്ഞ  മുള  വിത്തുകൾ ശേഖരിച്ച് വേരുപിടിപ്പിച്ച് അതിനെ വനത്തിൽ നട്ടുപിടിപ്പിക്കുകയാണ്. വന്യജീവി സങ്കേതത്തിലെ എല്ലാ മേഖലയിലുമായി കാൽലക്ഷം മുള  വിത്തുകൾ  നടാനാണ് ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിൽ ഇവയുടെ വളർച്ച പരിശോധിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനം. വനപാലകർ വനത്തിൽ പോകുമ്പോൾ മുള വളരാൻ സാഹചര്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ വിത്തിടും. ഒരു ഭാഗത്ത് മുള പൂത്തു നശിക്കുമ്പോൾ മറുഭാഗത്ത് നട്ടുപിടിപ്പിച്ച് വളർത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.


മുളങ്കാടുകൾ വ്യാപകമായി നശിച്ചതോടെയാണ് വന്യ മൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങാൻ തുടങ്ങിയത്. വന്യമൃഗങ്ങൾക്ക് അവരുടെ  ഭക്ഷണം വനത്തിൽ തന്നെ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ വനംവകുപ്പ് നടത്തുന്നത്. റേഞ്ച് ഓഫീസർ രൂപേഷ് വണ്ടി കടവ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി  ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി കർണാടക വനാതിർത്തിയിലെ മണ്ടി കടവിൽ വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഭൗമ ദിനത്തിനോട്‌ അനുബന്ധിച്ച് തുടങ്ങിയ പരിപാടി പരിസ്ഥിതി ദിനം വരെ തുടരും.

ആദിവാസി പാരമ്പര്യ ചികിത്സയ്ക്ക് ഒരു ആതുരാലയം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like