ഇരവഴിഞ്ഞി പുഴയെ മെരുക്കി അമിത് താപ്പയും ഇവാ ക്രിസ്റ്റ്യൻസണും
- Posted on August 08, 2023
- Localnews
- By Dency Dominic
- 379 Views
അന്തർദേശീയ കയാക്കിങ് മത്സരം അവസാനിക്കുമ്പോൾ അമേരിക്കയിൽ നിന്നുമുള്ള 20 വയസ്സുകാരി ഇവ ക്രിസ്റ്റിൻസൺ, അന്താരാഷട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപ്പിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുമുള്ള 23 കാരൻ അമിത് താപ്പയാണ് റാപ്പിഡ് രാജ.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും ഇരവഴിഞ്ഞി പുഴ. കുത്തിയൊഴുകുന്ന ആ പുഴയെ മെരുക്കിയെടുത്ത് കിരീടമണിഞ്ഞിരിക്കുകയാണ് അമിത് താപ്പയും, ഇവ ക്രിസ്റ്റിൻസണും. അന്തർദേശീയ കയാക്കിങ് മത്സരം അവസാനിക്കുമ്പോൾ അമേരിക്കയിൽ നിന്നുമുള്ള 20 വയസ്സുകാരി ഇവ ക്രിസ്റ്റിൻസൺ, അന്താരാഷട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപ്പിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുമുള്ള 23 കാരൻ അമിത് താപ്പയാണ് റാപ്പിഡ് രാജ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും, തിരുവമ്പാടി പഞ്ചായത്തിലെ ഇരവഴിഞ്ഞി പുഴയിലുമാണ് ഒൻപതാമത് മലബാർ വാട്ടർ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാരുടെ എക്സ്ട്രീം സ്ലാലോം പ്രൊ വിഭാഗത്തിൽ അമിത് താപ്പ ഒന്നാം സ്ഥാനവും, മനീഷ് സിങ് റാവത്ത് രണ്ടാം സ്ഥാനവും, ദാമൻ സിങ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ എക്സ്ട്രീം സ്ലാലോം പ്രൊ വിഭാഗത്തിൽ ഇവ ക്രിസ്റ്റിൻസൺ ഒന്നാം സ്ഥാനവും, കാനഡയുടെ ഹൈദി വാർസ് രണ്ടാം സ്ഥാനവും, ഇന്ത്യയുടെ എലിസബത്ത് റോസ് വിൻസെന്റ് മൂന്നാം സ്ഥാനവും നേടി. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഇന്ത്യൻ കയാക്കിങ് അസോസിയേഷനുമായി ചേർന്നാണ് അന്തർദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്.