പണിമുടക്കിൽ വലഞ്ഞ്‌ ജനം

ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സൂചനാ പണിമുടക്കിൽ വലഞ്ഞ്‌ ജനം. ഭൂരിപക്ഷം സ്വകാര്യ ബസുകളും ഇന്ന് നിരത്തിലിറങ്ങിയില്ല.  ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടുക, ക്യാമറയും സീറ്റ്ബെൽറ്റും ബസുകളിൽ നിർബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്.

എന്നാൽ പണിമുടക്ക് അനവസരത്തിലാണെന്നും, സീറ്റ് ബെൽറ്റ്,  ക്യാമറ തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. അതേ സമയം കെഎസ്ആർടിസി ഇന്ന് അധിക സർവീസുകൾ നടത്തി.

Author
No Image
Journalist

Dency Dominic

No description...

You May Also Like