' തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ........'

മലയാളത്തിന്റെ     വിപ്ലവകവിയും    ഗാനരചയിതാവുമായ  അനിൽ പനച്ചൂരാന്റേത്    അസ്വാഭാവിക  മരണമെന്ന് ഭാര്യ - കായംകുളം  പോലീസ് കേസെടുത്തു.

പ്രണയവും മനുഷ്യത്വവും വിപ്ലവവും നിറഞ്ഞ കുറെ വരികൾ മനുഷ്യ മനസുകളിൽ വിതറി   പുതുവർഷത്തിൽ നൊമ്പരമായി കവി യാത്രയായി.ഇന്നലെ രാത്രിയായിരുന്നു അനിൽ അന്തരിച്ചത്.ഭാര്യ  മായയുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.തല ചുറ്റിയതിനെത്തുടർന്ന്   മാവേലിക്കരയിലെ ഹോസ്പിറ്റലിൽ വെച്ച് കോവി ഡ് സ്ഥിരീകരിക്കുയായിരുന്നു.രക്തം ഛർദ്ദിച്ചതു  കൊണ്ടാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കൾ പറഞ്ഞത്.ഹൃദയാഘാതമാണ് മരണ കാരണമെന്ന്   ഡോക്ടർമാർ അറിയിച്ചു.പൊതുവെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റേത്    പെട്ടെന്നുണ്ടായ മരണമായതിനാൽ കാരണം വ്യക്തമാക്കണമെന്ന് ബന്ധുക്കൾ പോലീസിൽ  പരാതിപ്പെടുകയായിരുന്നു.

അനിൽ പനച്ചൂരാനെ പരിചയപ്പെടുത്തേണ്ട  ആവശ്യമില്ല.ശ്രീനിവാസന്റെ   ' ഒരു അറബിക്കഥ' യിലെ   ' ചോര വീണ മണ്ണിൽ നിന്നുയർന്നു  വന്നപൂമര 'ത്തിലൂടെ മണ്ണിൽ വിപ്ലവം സൃഷ്ടിച്ച കവി.' വ്യത്യസ്തനായൊരു ബാർബറാം ബാലനെ' കഥ പറയു മ്പോൾ , അണ്ണാറക്കണ്ണാ  വാ  ... , കുഴലൂതും പൂന്തെന്നലേ... ഭ്രമരം ഒത്തൊരുമിച്ചൊരു ഗാനം പാടാൻ..... മകന്റെ അച്ഛൻ തുടങ്ങി നിരവധി ചലച്ചിത്ര ഗാനങ്ങൾ .സുഹൃത്തും തിരക്കഥാകൃത്തുമായ എം.സി ന്ധു രാജ് അനിലിനെ ലാൽ ജോസിന്  പരിചയപ്പെടുത്തിയതിനെത്തുടർന്നാണ് ചലച്ചിത്ര ഗാനലോകത്തെത്തുന്നത്.വലയിൽ വീണ കിളികൾ,  അനാഥൻ ,പ്രണയ  കാലം,കണ്ണീർ കനലുകൾ,ഒരു മഴ പെയ്ത ങ്കിൽ തുടങ്ങിയ കവിതകൾ നമ്മുടെ മനസ്സിനെ   ഏറെ സ്പർശിച്ചവയാണ്.സന്യാസി,വിഷവൈദ്യൻ ,വക്കീൽ ,കവി തുടങ്ങി വ്യത്യസ്ത  വേഷങ്ങൾ   .   കവിതയിലെ വിപ്ലവവും മനുഷ്യത്വവും ജീവിതത്തിലുമുൾക്കൊണ്ട വ്യത്യസ്ത കവി.ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചു...

https://www.enmalayalam.com/news/ABLB5JeH

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like