തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ച: മന്ത്രി വി ശിവൻകുട്ടി

  • Posted on April 01, 2023
  • News
  • By Fazna
  • 67 Views

തിരുവനന്തപുരം: തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലൂന്നിയ മികച്ച തൊഴിലാളി തൊഴിലുടമാ ബന്ധമാണ്  സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് തിരുവനന്തപുരത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ ഏറെ കുറഞ്ഞു. ഉള്ളതിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഇരു കൂട്ടരിൽ നിന്നും വിട്ടുവീഴ്ചാ മനോഭാവമാണ് കാണാൻ സാധിക്കുന്നതെന്നും ഇത്തരത്തിലുള്ള  ആരോഗ്യകരമായ തൊഴിലാളി - തൊഴിലുടമാ ബന്ധം.

വികസനസൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് നാടിനെ നയിക്കുന്നതിൽ ഇത് അഭിവാഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകൾക്ക് മികച്ച രീതിയിൽ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും.തന്റെ സ്ഥാപനത്തിന്റെ വളർച്ച തന്റെ നല്ല നാളേക്കും കൂടിയാണെന്ന് തൊഴിലാളിയും  ജീവനക്കാരന്റെ വിയർപ്പു കൂടിയാണ് തന്റെ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലെന്ന് തൊഴിലുടമയും മനസ്സിലാക്കുന്നിടത്ത് തൊഴിൽ -സംരംഭ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വർഷം മുതൽ കൂടുതൽ മേഖലകളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി അവാർഡു നൽകും. ഒരു തവണ അവാർഡ് കിട്ടിയ സ്ഥാപനങ്ങൾ അടുത്ത അഞ്ചു വർഷത്തേക്ക് അതേ നിലവാരം കാത്തു സൂക്ഷിച്ചാൽ അവർക്ക് പ്രത്യേക ബഹുമതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. വജ്ര അവാർഡുകൾ തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാറും സുവർണ അവാർഡുകൾ ലേബർ കമ്മിഷണർ ഡോ കെ വാസുകിയും സമ്മാനിച്ചു.

ഓട്ടോമൊബൈൽ ,കൺസ്ട്രക്ഷൻ, ആശുപത്രി,    ഹോട്ടൽ & റസ്റ്റാറണ്ട് ,ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ ,സ്റ്റാർ ഹോട്ടൽ & റിസോർട്ട് ,മെഡിക്കൽ ലാബ് ,സൂപ്പർ മാർക്കറ്റുകൾ ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ്  മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാപനങ്ങൾ യഥാക്രമം വജ്ര, സുവർണ അവാർഡുകളും ലഭിച്ചു.

മെഗാമോട്ടോർസ് ( ഓട്ടോമൊബൈൽ ),വർമ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം( കൺസ്ട്രക്ഷൻ), സഞ്ജീവനി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആലപ്പുഴ( ആശുപത്രി), ജാസ്് കൾനറി സ്‌പെഷ്യാഷിലിറ്റീസ് ഇടപ്പള്ളി (ഹോട്ടൽ),ഓവർബ്രൂക്ക്് ടെക്‌നോളജി സർവീസസ് എറണാകുളം (ഐ ടി),ഭീമാ ജുവലേഴ്‌സ് പത്തനംതിട്ട( ജൂവലറി), പി എ സ്റ്റാർ സെക്യൂരിറ്റീസ് സർവീസസ്് ആലപ്പുഴ( സെക്യൂരിറ്റി സ്ഥാപനങ്ങൾ), മാരിയറ്റ് ഹോട്ടൽ കൊച്ചി( സ്റ്റാർ ഹോട്ടൽ /റിസോർട്ട്) ,ഡി ഡി ആർ സി  എസ് ആർ എൽ ഡൈഗ്നോസ്റ്റിക്‌സ് എറണാകുളം( മെഡിക്കൽ ലാബ്), ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ എറണാകുളം( സൂപ്പർമാർക്കറ്റ്), സിംല ടെക്‌സ്റ്റൈൽസ്  കൊട്ടിയം( ടെക്‌സ്റ്റൈൽ ഷോപ്പുകൾ) എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ എക്‌സൻലൻസ് അവാർഡ് സ്വീകരിച്ചു.

കെ പി മോട്ടോർസ്, ജി എം എ പിനാക്കിൾ  ഓട്ടോമോട്ടീവ്‌സ് ആലുവ( ഓട്ടോമൊബൈൽ ),വിശ്രം ബിൽഡേഴ്‌സ്, അസെറ്റ് ഹോംസ്(കൺസ്ട്രക്ഷൻ),  ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റൽ ഒറ്റപ്പാലം, ലൈലാസ് ഹോസ്പിറ്റൽ തിരൂരങ്ങാടി മലപ്പുറം( ആശുപത്രി), ഹോട്ടൽ അബാദ് അട്രിയം എറണാകുളം,ഹോട്ടൽ പ്രസിഡൻസി നോർത്ത് കൊച്ചി (ഹോട്ടൽ),ഡി എൽ ഐ സിസ്റ്റം മലപ്പുറം, അമേരിഗോ സ്ട്രക്ചറൽ എൻജിനീയേഴ്‌സ് ആലപ്പുഴ(ഐ ടി), ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജുവലേഴ്‌സ് കോഴിക്കോട്്്, മലബാർ ഗോൾഡ് പാലക്കാട് (ജൂവലറി),കേരള എക്‌സ് സർവീസ് വെൽഫയർ അസോസിയേഷൻ എറണാകുളം, പ്രൊഫഷണൽ സെക്യൂരിറ്റീസ് കോലഞ്ചേരി ( സെക്യൂരിറ്റി സ്ഥാപനങ്ങൾ), ഫോർ പോയിന്റ്‌സ് കൊച്ചി,ബ്രണ്ടൻ ഹോട്ടൽ കൊച്ചി ( സ്റ്റാർ ഹോട്ടൽ /റിസോർട്ട്),ബയോ വിഷൻ ഇന്ത്യ സ്‌പെഷ്യാലിറ്റി ഡൈഗ്നോസ്റ്റിക് സെന്റർ മാവേലിക്കര,ഡോ ഗിരിജാസ്്‌ഡൈഗ്നോസ്റ്റിക് ലബോറട്ടറി& സ്‌കാൻസ് ഡൈഗ്നോസ്റ്റിക് ലാബ് ആറ്റിങ്ങൽ തിരുവനന്തപുരം ( മെഡിക്കൽ ലാബ്), ധന്യാ കൺസ്യൂമേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ് കൊല്ലം, ജാം ജൂം സൂപ്പർമാർക്കറ്റ് പെരിന്തൽമണ്ണ മലപ്പുറം( സൂപ്പർമാർക്കറ്റുകൾ), കല്യാൺ സിൽക്ക്‌സ് ചൊവ്വ കണ്ണൂർ,സിന്ദൂർ  കൽപ്പറ്റ വയനാട് (( ടെക്‌സ്റ്റൈൽ ഷോപ്പുകൾ) എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ  യഥാക്രമം വജ്ര, സുവർണ പുരസ്‌കാരങ്ങൾ സ്വീകരിച്ചു.  

ചടങ്ങിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി  കെ എസ് സുനിൽകുമാർ, എ ഐ ടിയു സി സംസ്ഥാന ജന സെക്രട്ടറി കെ പി രാജേന്ദ്രൻ, ഐ എൻ ടി യുസി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ,ട്രീവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൽ രഘുചന്ദ്രൻ നായർ   അഡീ ലേബർ കമ്മിഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ, തുടങ്ങിയവർ പങ്കെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like