വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്, ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂർത്തിയായി; നാല് ഭാഷകളിലായി ടൈറ്റിലുകൾ റെഡി.
- Posted on January 26, 2026
- News
- By Goutham prakash
- 105 Views
സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 597 ടൈറ്റിലുകളാണ് ഇതിനായി വികസിപ്പിച്ചത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവർക്കാവശ്യമായ പുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിൽ ഈ വർഷം പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ ഇതിന്റെ പ്രകാശനം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വിവരിച്ചു.
