വിദേശ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കാൻ ഉത്തരവ് നൽകി
- Posted on March 07, 2023
- News
- By Goutham prakash
- 352 Views

തിരുവനന്തപുരം: 2022ലെ ദത്തെടുക്കൽ റെഗുലേഷൻ പ്രകാരം വിദേശ ദമ്പതികൾക്ക് ഒരു കുഞ്ഞിനെ ദത്തു നൽകി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. 2021ലെ ബാലനീതി (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) ഭേദഗതി ആക്ടിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചാണ് ഉത്തരവ്. തുടർനടപടികളുടെ ഭാഗമായി ഉത്തരവ് ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്.ചിത്രലേഖയ്ക്ക് കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ജില്ലാ നിയമ ഓഫീസർ സുനിൽ കുമാർ.വി.ആർ, സ്‌പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി പ്രതിനിധി എന്നിവരും പങ്കെടുത്തു.
പ്രത്യേക ലേഖകൻ