അച്ചൂസ് ഷോട്ട് വീഡിയോകൾ, അതുൽ കൃഷ്ണക്ക് സാന്ത്വനമാകുമ്പോൾ....
- Posted on May 31, 2024
- News
- By Varsha Giri
- 155 Views
രോഗം ബാധിച്ച മകന് അമ്മക്ക് കൊടുക്കാവുന്ന സാന്ത്വനമാകുകയാണ്, അമ്മ രമ്യ യുടെ അച്ചൂസ് ഷോട്ട് വീഡിയോകൾ.
അച്ചൂസ് ഷോട്ട് വീഡിയോ
യൂ ട്യൂബ് ചാനൽ
അച്ചുവിനും കുടുംബത്തിനും സാന്ത്വനമാകുകയാണിന്ന്...
ജനിച്ച് പതിമൂന്നാ ദിവസം അതുൽ കൃഷ്ണക്ക് കടുത്ത രോഗമാണെന്നറിഞ്ഞപ്പോൾ രമ്യയും ജിനുവും പകച്ച് പോയെങ്കിലും പതറാതെ പിടിച്ച് നിന്നതിൽ ഈ ചാനലിനും ചെറുതല്ലാത്ത പങ്കാണുള്ളത്.വയനാട്ടിലെ മേപ്പാടിയിലെ കടച്ചികുന്ന് തേയില ഗ്രാമത്തിലാണ് അച്യുവിന്റെ കുഞ്ഞു വീട്.എട്ടാം ക്ലാസ്സിലേക്ക് എത്തിയ അതുൽ, മനസ്സു മുഴുവൻ ഇന്ന് ചാനലും ചിത്ചനയുമാണ്, രോഗത്തെ അതിജീവിക്കാൻ ഉള്ള മനശുശ്രൂക്ഷ.ചെറു സന്തോഷങ്ങൾ നൽകി, സാന്ത്വനമേകാൻ അമ്മ രമ്യയാണ് യൂ ട്യൂബ് ചാനൽ തുടങ്ങി, ഷൂട്ട്, സ്ക്രിപ്റ്റ്, അഭിനയം, ആങ്കറിങ്ങ്, എഡിറ്റിങ്ങ് എല്ലാം രമ്യയുടെ മേൽ നോട്ടത്തിൽ കുടുംബത്തില്ലെല്ലാവരും കൂടി ചെയ്തു.ജീവിതം വേനലിൽ സാന്ത്വനമായി ചാനൽ മാറി.വീട് അങ്ങിനെ സ്റ്റുഡിയോയും ബ്രോഡ് കാസ്റ്റിങ്ങ് സ്റ്റേഷനുമാണിന്ന്. അച്ചൂസ് ഷോട്ട് വീഡിയോ യൂട്യൂബ് ചാനൽ 2019 ൽ തുടങ്ങിയെങ്കിലും ആറുമാസമായാണ് ചാനലിൽ സജീവമായി ഷോട്ട് വീഡിയോകൾ എയർ ചെയ്യാൻ തുടങ്ങിയത്.
തേയില തോട്ടത്തിന്റെ ഹരിതാഭയിലും ആകാശനീലിമയുടെ ചാരുതയിലും, വയനാട്ടിലെ മേപ്പാടിക്കടുത്തുളള കടച്ചികുന്നിലെ വീട്ടിൽ നിന്നും 659 വീഡിയോകൾ ഇത് വരെ എയർ ചെയ്തു കൊച്ചു സന്തോഷങ്ങളും കൊച്ചു സങ്കടങ്ങൾക്കുമൊപ്പം, പാചകം, കൃഷി, സംഗീതം, നാട്ടു കൗതുകങ്ങൾ, നാട്ടു തമാശകൾ, തുടങ്ങിയവയെല്ലാം, ഗെയിം,വിഷയമാക്കി രമ്യ,
ഭർത്താവ് ജിനു ബാലകൃഷ്ൻ, അതുൽ ബാലകൃഷ്ണൻ, ആദി കൃഷ്ണ, കൊച്ചുമോൾ അനൈ കൃഷ്ണയടക്കം എല്ലാ കൊച്ചു വീഡിയോകളിലും ഭാഗഭാക്കാണ്.
വിംസ് ആശുപതിയിലെ ഹോസ്പിറ്റാലിറ്റി സൂപ്പർവൈസറായ രമ്യയും പ്ലംബറായ ജിനുവും ജീവിത തിരക്കിനിടയിൽ 659 കൊച്ചു വീഡിയോകൾ നിർമ്മിച്ച് കഴിഞ്ഞു.
തേയില തോട്ടത്തിലൂടെ രമ്യ ജോലിക്കായി പാഞ്ഞു പോകുമ്പോഴാണ് ആ ദൃശ്യം ശ്രദ്ധയിൽ പെട്ടത്.ഒരു വിഷ പാമ്പിനെ നാട്ടു ക്കാർ പിടി കൂടുന്നു, ഉടനെ സ്മാർട്ട് ഫോൺ എടുത്ത് ആ അപൂർവ്വ ദൃശ്യം
പകർത്തി 30 ലക്ഷമാളുകൾ കണ്ട ആ ഷോട്ട് വീഡിയോ വൈറലായി കൊണ്ടിരിക്കാണിന്നും.ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും ട്ടാലിയും പഠിച്ച ശേഷമാണ് രമ്യ ജോലിക്ക് കയറിയത്.
2010 ൽ വിവാഹം
കഴിഞ്ഞ് ആദ്യ പ്രസവത്തിൽ ജനിച്ച അച്ചുവെന്ന് വിളിക്കുന്ന അതുൽ കൃഷ്ണക്ക് പതിമൂന്നാം ദിവസം തലച്ചോറിൽ വെള്ളം കെട്ടി നിൽക്കുന്ന അപൂർവ രോഗമാണെന്ന് ( Hydrocephalus) ഡോക്ടർമാർ പറഞ്ഞത് വലിയ നൊമ്പരമായി കുടുംബത്തെ വ്യഥയാക്കിയെങ്കിലും ഇന്നാ വ്യഥയിൽ നിന്നും ഒരു പരിധി വരെ യൂട്യൂബ് ചാനൽ സാന്ത്വനമായെന്ന് രമ്യ പറഞ്ഞു
ഞങ്ങൾ വിവിധ യൂ ട്യൂബ് ചാനലുകൾ വഴി മൈന്റ് ക്രാഫ്റ്റും,,,ഇന്ത്യൻ ബൈക്കും,, ഒക്കെ കണ്ട് ആശയങ്ങൾ സമാഹരിച്ചാണ് കൊച്ചു വീഡിയോകൾക്ക് വിഷയങ്ങൾ കണ്ടെത്തുന്നതെന്ന് അതുൽ കൃഷ്ണയും ആദി കൃഷ്ണയും പറഞ്ഞു.
കടച്ചികുന്ന് തേയില ഗ്രാമം നീലഗിരി മലകളുടെ
താഴ് വാരത്താണ്,
മലയിടുക്കുകളിലൂടെ കൊച്ചരുവികൾ ഒഴുകി കൊണ്ടിരിക്കുമ്പോൾ,
അച്ചൂസ് ഷോട്ട് വീഡിയോകൾക്ക്
ഈ ഹരിത ലാവണ്യം കരുത്തു പകരുന്നു, ഒപ്പം രോഗ സഹനങ്ങളിൽ ചെറു സാന്ത്വനവും കിട്ടുന്നുവെന്ന് രമ്യയും മക്കളും പറഞ്ഞു.
ദീർഘനാളായി രോഗങ്ങളാൽ കഴിയുന്ന മക്കളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന, വയനാട് സൊലേസിന്റെ സാന്ത്വനവും അച്ചുവിന് കിട്ടുന്നുണ്ട്.
സഹനമനുഭവിക്കുന്ന മക്കൾക്കായി ഉള്ള സാന്ത്വന പ്രവർത്തനങ്ങളിൽ ഞാനുമിനി ഉണ്ടാകുമെന്ന് രമ്യ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ സങ്കടം നിറഞ്ഞു, 'എങ്കിലും എല്ലാം നേരിടുക തന്നെ എന്ന ദൃഡ നിശ്ചയവും ആ മനസ്സിൽ കണ്ടു.
ചാനൽ ലിങ്ക്...
https://youtube.com/shorts/ZLOz7J_8yqU?si=rmUqllGzO3fF3gQQ