കുഫോസ് പ്രവർത്തനങ്ങൾ ജനകീയമാക്കും. ഡോ. എ.ബിജു കുമാർ, വൈസ് ചാൻസ്‌ലർ കുഫോസ് .
- Posted on November 21, 2025
- News
- By Goutham prakash
- 101 Views
സി.ഡി. സുനീഷ്.
ശാസ്ത്ര ലോകത്തിന്റെ പഠന ഗവേഷണ പ്രവർത്തനങ്ങൾ അർഹരായ സമുദായങ്ങൾക്ക് ഗുണകരമാകുമ്പോൾ
മാത്രമേ, ഈ പ്രവർത്തനങ്ങൾക്ക് മൂല്യമുണ്ടാകുകയുള്ളുവെന്ന്, കുഫോസ് വൈസ് ചാൻസ് ലർ ഡോ. എ.ബിജുകുമാർ
,, എൻ മലയാളത്തിന്,, അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അധ്യാപകനായി ജീവിതം തുടങ്ങിയ ഞാൻ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നാല് ദിവസം വിദ്യാർത്ഥികൾക്കൊപ്പം നടന്ന് മനസ്സിലാക്കിയപ്പോൾ കുറെ നേരറിവുകൾ അക്കാദമിക് ലോകത്തിന് വ്യത്യസ്തമായി മനസ്സിലാക്കിയ അറിവുകൾ എന്നെ മാറ്റിയെടുത്തു.
ശാസ്ത്ര ഗവേഷണ ഫലങ്ങൾ അതർഹിക്കുന്ന സമുദായങ്ങൾക്ക് ഗുണകരമാകുമ്പോഴാണ് യഥാർത്തത്തിൽ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ സർഗ്ഗാത്മകമാകുന്നത്.
കേരള ഫിഷറീസ് സർവ്വകലാശാലയുടെ പ്രവർത്തനങ്ങളും പദ്ധതികളും അതർഹിക്കുന്ന ജനങ്ങൾക്ക് പകർന്ന് നൽകി ജനകീയമാക്കുമെന്ന് ബിജുകുമാർ വ്യക്തമാക്കി.
ഈ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം കരിയർ വികസിപ്പിച്ചെടുക്കാവുന്ന രീതിയിൽ അവരെ വാർത്തെടുക്കുക, സംരംഭകർക്ക് ആവശ്യമായ
സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, ചാവക്കാട് എം.എൽ.എ.യുടെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ വഴി, മത്സ്യ മേഖലയിലെ സംരംഭകത്വവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, ലക്ഷ ദ്വീപിലെ ഏറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിലും ഒരു സെന്റർ ആരംഭിക്കുക എന്നത് ഭാവി പ്രവർത്തനങ്ങളിൽ മുൻഗണനയുള്ളവയാണ്.
അക്കാദമിക് സമൂഹം കൂടുതൽ സാമൂഹ്യ നിർമ്മിതിയിൽ ഇടപെടണമെന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് വൈസ് ചാൻസ് ലറായ ഡോ. എ.ബിജുകുമാർ ലക്ഷ്യം വെക്കുന്നത്.
കടൽ - ജല സാക്ഷരതയിൽ ഏറെ പിന്നോക്കം നിൽക്കുന്ന കേരളത്തിന് കുഫോസ് ഈ പ്രവർത്തനങ്ങളുടെ മുൻ നിര ക്കാരാകാൻ കഴിഞ്ഞാൽ
തീരദേശ സമൂഹത്തിനും കർഷകർക്കും
സുസ്ഥിരമായ അതി ജീവനത്തിന് കൂടുതൽ കരുത്ത് നൽകും.
കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിഎസ്‌സി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഷയത്തിൽ എംഎസ്‌സി, എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയ ബിജുകുമാർ ചെക്ക് അക്കാദമി ഓഫ് സയൻസസ്, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി, കാനഡയിലെ ഗുൽഫ് യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വർഗീകരണ ശാസ്ത്രത്തിലും ഡി.എൻ.എ ബാർകോഡിങിലും പരിശീലനം നേടിയ പ്രഫസറാണ്
സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്ന് സമുദ്രപരിസ്ഥിതി നിരീക്ഷണത്തിൽ വിദഗ്ദ്ധപരിശീലനവും നേടിയിട്ടുണ്ട്.
2023 ലെ സ്റ്റാൻഫോർഡ് സർവകലാശാല -എൽസെവിയർ പട്ടികയിൽ സുവോളജി/മറൈൻ ബയോളജി മേഖലയിലെ ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു.
കേരള സർക്കാരിന്റെയും ഇന്ത്യൻ അക്കാദമി ഓഫ് എൻവയോൺമെന്റൽ സയൻസസിന്റെയും യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം, കേരള സർവകലാശാലയുടെ ഏറ്റവും ഉയർന്ന ഗവേഷണ ഗ്രാന്റ് അവാർഡ്, അക്കാദമിക് എക്‌സലൻസ് അവാർഡ്, ബെംഗളൂരിലെ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് ബയോളജിക്കൽ സയൻസസിന്റെ പത്മശ്രീ പ്രഫ.എൻ.ബി.നായർ എൻവയോൺമെന്റൽ എക്‌സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അമ്പത്തഞ്ചിലധികം പുതിയ ഇനം ജലജീവികളെ കണ്ടെത്തി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയ ഗവേഷകനാണ് ബിജുകുമാർ. ആഗോള കൺസർവേഷൻ യൂണിയൻ സ്പീഷീസ് സർവൈവൽ കമ്മിഷനിലെ അംഗമാണ്. നിലവിൽ യൂറോപ്യൻ യൂണിയന്റെയും നാഷനൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെയും അന്തർദേശീയ ഗവേഷണ പ്രോജക്റ്റുകളിൽ പ്രോജക്റ്റ് ലീഡറായും പ്രവർത്തിച്ചു വരുന്നു. 250 ലധികം ഗവേഷണ പ്രബന്ധങ്ങളും 26പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശിയാണ്.
