ഏകദിന പരിശീലന പരിപാടി നടത്തി പുൽപ്പള്ളി കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്ക്

സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന  പാലിയേറ്റീവ് കെയർ ആണ് പുൽപ്പള്ളിയിലെ കാരുണ്യ പെയിൻ &  പാലിയേറ്റീവ് കെയർ ക്ലിനിക്ക്

വയനാട് ജില്ലയിൽ സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന  പാലിയേറ്റീവ് കെയർ ആണ് പുൽപ്പള്ളിയിലെ കാരുണ്യ പെയിൻ &  പാലിയേറ്റീവ് കെയർ ക്ലിനിക്ക്. ഈ ക്ലിനിക്കിന്റെ നേതൃത്വത്തിൽ പുതിയതും - പഴയതുമായ കാരുണ്യയുടെ സന്നദ്ധ - സേവന പ്രവർത്തകർക്കായി സാന്ത്വനപരിചരണം  ഏകദിന പരിശീലന പരിപാടി നടത്തി. 

പുൽപ്പള്ളി വന മൂലിക ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിങ് സൂപ്രണ്ട്:  ഗിരീഷ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ക്ലാസ്സുകൾ നയിച്ചു. പുൽപ്പള്ളി കാരുണ്യ ക്ലിനിക് പ്രസിഡന്റ് എൻ.യു ഇമ്മാനുവൽ, സെക്രട്ടറി സുകുമാരൻ മാസ്റ്റർ, രക്ഷാധികാരി റ്റി. കെ പൊന്നൻ , വ്യാപാരി - വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മത്തായി ആതിര, സുഹാസൻ , സുനിൽ ജോർജ്, ജെയിൻ, ഷീന എന്നിവർ നേതൃത്വം നൽകി.

വയനാട്ടിൽ പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിച്ചു

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like