പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; പതിനൊന്ന് യുവാക്കൾ പിടിയിൽ.
- Posted on April 11, 2026
- News
- By Goutham prakash
- 142 Views
ന്യൂഡൽഹി:
പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്കായി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കൾ ഡൽഹി പൊലീസിന്‍റെ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം സി.സി.ടി.വി.കൾ സ്ഥാപിച്ച് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘമാണ് പിടിയിലായത്. കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീർ, അൽവാർ എന്നിവിടങ്ങളിലാണ് സി.സി.ടി.വി.കൾ കണ്ടെത്തിയത്. സി.സി.ടി.വി.കൾ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കൾ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ പിടിയിലായത്. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് തോക്കടക്കം ആയുധങ്ങളും കണ്ടെത്തി
