കമ്പോളം പിടിക്കാൻ തന്ത്രവുമായി മുകേഷ് അംബാനി. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റിലയൻസ്.
- Posted on March 28, 2023
- News
- By Goutham prakash
- 376 Views
ഡൽഹി : 30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റിലയൻസ്. സോപ്പും ഡിറ്റർജന്റും മുതൽ എഫ്എംസിജി ഉത്പന്നങ്ങൾക്കെല്ലാം റിലയൻസ് വില കുറിച്ചിരിക്കുകയാണ്. ഇത് മുകേഷ് അംബാനിയുടെ പയറ്റിത്തെളിഞ്ഞ വിപണന തന്ത്രം എന്നാണ് പരക്കെയുള്ള പ്രചരണം. ആർസിപിഎൽ അതിന്റെ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ ഇവയോട് മത്സരിക്കുന്ന ലക്സ് സോപ്പിന്റെ വില 100 ഗ്രാമിന് 35 രൂപയാണ്. ഡെറ്റോൾ സോപ്പിന് 75 ഗ്രാമിന് 40 രൂപയാണ്. സന്തൂർ 100 ഗ്രാമിന് 34 രൂപയാണ് വില. വാഷിങ് മെഷിനിൽ ഉപയോഗിക്കുന്ന സർഫ് എക്സൽ മാറ്റിക്കിന്റെ 2 ലിറ്റർ പായ്ക്കിന് വില 325 രൂപയാണെങ്കിൽ ജിയോ മാർട്ടിൽ ലഭിക്കുന്ന എൻസോ 2 ലിറ്റർ ഡിറ്റർജന്റിന്റെ വില 250 രൂപ മാത്രമാണ്. എൻസോ സോപ്പുപൊടിക്ക് ജിയോ മാർട്ടിൽ 149 രൂപയാണ് വില. ഡിഷ് വാഷ് വിഭാഗത്തിൽ, 5, 10, 15 രൂപയ്ക്ക് സോപ്പുകളും 10, 30, 45 രൂപയ്ക്ക് ലിക്വിഡ് ജെൽ പായ്ക്കുകളും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്.
പ്രത്യേക ലേഖിക.
