സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.
- Posted on March 31, 2023
- News
- By Goutham prakash
- 415 Views

കൊച്ചി :സഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. 'ജീവിതം എന്ന നദി' ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്. സംസ്ക്കാരം നാളെ ഉച്ചക്ക് 2- മണിക്ക് തിരുവനന്തപുരം പാറ്റൂർ മാർത്തോമാ പള്ളി സെമി ത്തേരിയിൽ നടക്കും.
പ്രത്യേക ലേഖിക.