പുൽപ്പള്ളി വണ്ടി കടവിൽ കടുവ ശല്യം രൂക്ഷമാവുന്നു
- Posted on August 03, 2021
- Localnews
- By Deepa Shaji Pulpally
- 1085 Views
പലപ്പോഴും കടുവകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയും, കർഷകരുടെ വളർത്തുമൃഗങ്ങളെ പിടിച്ചു കൊല്ലുകയും ചെയ്യുന്നത് പതിവായിവരുന്നു

വയനാടൻ കാടുകളുടെ തനതു ഭംഗി കൂട്ടുന്ന അതിമനോഹര കാഴ്ചയാണ് കൂട്ടംകൂട്ടമായി മേയുന്ന മാനുകൾ.
ഈ മാൻ കൂട്ടങ്ങൾക്ക് ഇന്ന് വംശനാശഭീഷണി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നതിന് ഉത്തമ തെളിവാണ് ഇന്നലെ പുൽപ്പള്ളി വണ്ടി കടവ് 73- ന് അടുത്തുള്ള ഫോറസ്റ്റിൽ കടുവ കൊന്നിട്ട മാനുകൾ.
മഴക്കാലം ആരംഭിച്ചതോടെ വയനാടൻ കാടുകളിൽ കടുവ ശല്യം രൂക്ഷമായി വരുന്ന സന്ദർഭത്തിൽ ഇതിനൊരു പരിഹാരം കാണണമെന്ന് ജനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്നോട് ആവശ്യപ്പെട്ടു.
പലപ്പോഴും കടുവകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയും, കർഷകരുടെ വളർത്തുമൃഗങ്ങളെ പിടിച്ചു കൊല്ലുകയും ചെയ്യുന്നത് പതിവായിവരുന്നു എന്നും പൗരസമിതി മാധ്യമങ്ങളെ അറിയിച്ചു.
ഇങ്ങനെ മാനുകളെ കൊല്ലുകയും, കർഷകർക്കും, വളർത്തുമൃഗങ്ങൾക്കും ഭീഷണിയാവുകയും ചെയ്യുന്ന കടുവ പുൽപള്ളി 73 - ഫോറെസ്റ്റ് പ്രദേശത്ത് തന്നെ തങ്ങുന്നതായും മനസ്സിലാക്കിയ നാട്ടുകാരും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും കൊന്നിട്ട മാനുകളെ തന്നെ കടുവയ്ക്ക് കെണിയൊരുക്കി കാത്തിരിക്കുകയാണ്.