ചിലിയിൽ നിന്നെത്തിയ ലൂയീസ്,കേരള സഹകരണ മുന്നേറ്റത്തിൽ നിന്നും ഗുണപാഠങ്ങൾ പഠിക്കാൻ കാംക്ഷിക്കുന്നു.
- Posted on October 17, 2024
- News
- By Goutham Krishna
- 130 Views
ചിലിയിൽ നിന്നുമെത്തിയ ലൂയീസ് കാമിലോ ഒയാർസുൻ സഹകരണ മേഖലയെ കുറിച്ചറിയാൻ ഏറെ ആകാംക്ഷയോടെയാണ് തന്റെ ഇന്ദ്രീയങ്ങൾ കൂർപ്പിച്ചത്.

ചിലിയിൽ നിന്നുമെത്തിയ ലൂയീസ് കാമിലോ ഒയാർസുൻ സഹകരണ മേഖലയെ കുറിച്ചറിയാൻ ഏറെ ആകാംക്ഷയോടെയാണ് തന്റെ ഇന്ദ്രീയങ്ങൾ കൂർപ്പിച്ചത്.
ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി സംഘടിപിച്ച, നവ വ്യവസായ വിപ്ലവത്തിൽ സഹകരണ മേഖലയുടെ പങ്കിനെ കുറിച്ചുള്ള അന്തരാഷ്ട്ര ശില്പശാലയിൽ പ്രബഡം അവതരിപ്പിക്കാനാണ് ചിലിയിൽ നിന്നും ലൂയീസ് വന്നതെങ്കിലും കൂടുതൽ കേരള സഹകരണ മുന്നേറ്റത്ത കുറിച്ചറിയാനാണ് ആകാംക്ഷ പ്രകടിപ്പിച്ചത്.
ചിലിയിൽ തൊഴിലാളികളുടേയും സ്ത്രീകളുടേയും സംരംഭകരുടേയും മുൻകൈയ്യിൽ സഹകരണ മേഖല ശക്തി പ്രാപിച്ച് വരികയാണ്.
ഈ മേഖലയുടെ സുസ്ഥിരമായ വികാസമാണ് ലൂയീസിന്റെ പി.എച്ച്.ഡി. ഗവേഷണ വിഷയം.
ഇടതുപക്ഷ - സോഷ്യലിസ്റ്റ് ഭരണകൂടം ചിലിയിൽ ഈ മേഖലയിലെ വികാസത്തിന് നയാസൂത്രണം നടത്തുന്നുണ്ടെന്ന് മുപ്പത്തിയഞ്ച് വയസ്സിന്റെ കരുത്തോടെ ലൂയീസ്,, എൻ. മലയാളത്തോട് പറഞ്ഞു.
സഹകരണ മേഖലയിൽ ഏറെ മുന്നേറ്റം നടത്തിയ കേരള മോഡലിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കേരള സഹകരണ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പും അവസരമൊരുക്കി തന്നാൽ ഇതിൽ നിന്നും നല്ല പാഠങ്ങൾ ചിലിയിലെ സഹകരണ മേഖലയിലെ നയാസൂത്രണത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ലൂയീസ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
ഇതിനായി ഞാനും കേരള സർക്കാരുമായി ബന്ധപ്പെടുമെന്നും ചിലിയിലെ ഈ മുന്നേറ്റത്തിന്റെ കരുത്തോടെ ലൂയീസ് വ്യക്തമാക്കി.