ക്ലീൻ എനർജിയിൽ മുന്നോട്ടു കുതിച്ച്. എൻ.ഐ.ടി. സി.

സെൻ്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കണോമി നിലവിൽ വന്നു.

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി) ശുദ്ധവും സുസ്ഥിരവുമായ ഊർജത്തിന് ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് സെൻ്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കണോമി (സി-സിഇസിഇ) എന്ന പുതിയ സെന്റർ നിലവിൽ വന്നു.

 ശുദ്ധജലം, ശുചിത്വം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം വ്യാഴാഴ്ച പ്രവർത്തനം ആരംഭിച്ചത്.

സുസ്ഥിരവും വൃത്തിയുള്ളതുമായ സ്മാർട്ട് സിറ്റികൾക്കും സമൂഹങ്ങൾക്കുമായി സാങ്കേതികവിദ്യകളും പരിഹാരങ്ങളും സൃഷ്ടിക്കുന്നതിലും കാലാവസ്ഥാ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. ചടങ്ങിൽ ഡൽഹിയിലെ എനർജി & റിസോഴ്‌സ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ടിഇആർഐ) ഡയറക്ടർ ജനറൽ ഡോ. വിഭാ ധവാൻ മുഖ്യാതിഥിയായി പങ്കെടുത്തു. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

ശുദ്ധമായ ഊർജവും സർക്കുലർ സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സ്ഥാപനങ്ങളുമായും എൻ.ഐ.ടി കാലിക്കറ്റ് ധാരണ പത്രത്തിൽ ഒപ്പുവച്ചു. കേരളത്തിലെ എനർജി മാനേജ്‌മെൻ്റ് സെൻ്റർ, നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി ഏജൻസി ആയ അനെർട്, യു കെ യിലെ ബ്രൂണൽ യൂണിവേഴ്സിറ്റി എന്നിവയുമായാണ് ധാരണ പത്രം ഒപ്പുവച്ചത്.

കാർബൺ എമിഷൻ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളുടെ ആവശ്യകതയെക്കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ ഡോ. വിഭ തൻ്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ലോകം നെറ്റ് സീറോ എമിഷനാണ് ലക്ഷ്യമിടുന്നതെങ്കിലും, സാങ്കേതിക മുന്നേറ്റത്തിലൂടെ മാത്രം ഈ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് അവർ എടുത്തുപറഞ്ഞു; ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ നിർണായകമാണ്. ആഗോള താപനിലയിൽ 1.15 ഡിഗ്രി വർദ്ധന വ്യാപകമായ നാശത്തിലേക്ക് നയിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി, തുടർച്ചയായ താപനില വർദ്ധന പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും നിലനിൽപ്പിന് ഭീഷണിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്തിന് ശുദ്ധമായ ഊർജം നൽകുന്നതിൽ സഹകരിക്കാൻ എഞ്ചിനീയർമാരോടും ശാസ്ത്രജ്ഞരോടും പ്രൊഫ.കൃഷ്ണ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ സുസ്ഥിരത ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇ.എം.സി.കേരള ഡയറക്ടർ ഡോ.ഹരികുമാർ രാമദാസ്, യു കെയിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. ഹർജിത് സിംഗ്, അനർട്ടിൻ്റെ അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ  രാജേഷ് ആർ എന്നിവരും സംസാരിച്ചു.

ചടങ്ങിൽ സെന്റർ ചെയർപേഴ്സൺ പ്രൊഫ. എ ഷൈജ, സെൻ്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ചെയർപേഴ്സൺ പ്രൊഫ. ജോസ് മാത്യു, ഡീൻ (ഇൻ്റർനാഷണൽ, അലുംനി, കോർപ്പറേറ്റ് റിലേഷൻസ്) പ്രൊഫ. എം കെ രവിവർമ, സി-സിഇസിഇയുടെ വൈസ് ചെയർപേഴ്സൺ ഡോ. അരുൺ പി.,

എൻ ഐ ടി സി റെജിസ്ട്രർ ഡോ. എം എസ് ശാമസുന്ദര, ഡിപ്പാർട്ട്‌മെൻ്റ് മേധാവികൾ, അധ്യാപക-അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
                                                                                                                                                          

Author

Varsha Giri

No description...

You May Also Like