അരി കൊമ്പനെ മയക്കുവെടി വെക്കുന്നത് താത്കാലീകമായി നിർത്തി

  • Posted on March 24, 2023
  • News
  • By Fazna
  • 60 Views

തിരുവനന്തപുരം: ഇടുക്കി ചിന്നക്ക നാലില്‍ അരി  കൊമ്പന്‍ എന്ന കാട്ടാനയെ മയക്കു വെടി വച്ചു  പിടിക്കുന്ന ദൗത്യം 29-  )0  തീയതി വരെ നിർത്തി വയ്ക്കാന്‍ ഹൈ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ  ശശീന്ദ്രന്‍ ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്ക് കോട്ടയം വനം സി. സി. എഫ്   ഓഫീസില്‍ ആണ് യോഗം. ഹൈ കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്ന കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്ന് മന്ത്രി അറിയിച്ചു. കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം നാളത്തെ യോഗത്തില്‍ തീരുമാനം കൈക്കൊള്ളും. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like