ശ്രീമനോജ് അന്തരിച്ചു.

  • Posted on December 07, 2022
  • News
  • By Fazna
  • 30 Views

കോഴിക്കോട് : കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ ശ്രീമനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജരാണ്. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള  ബോബി ചെമ്മണ്ണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി  പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും. 

ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് അംഗം, ലയണ്‍സ് ക്ലബ്ബ് ഓഫ്് കാലിക്കറ്റ് ഈസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ : പ്രമീള (കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റ് - കോഴിക്കോട്), മക്കള്‍ : ശ്രീപ്രിയ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി -ചെന്നൈ), ശ്രീലക്ഷ്മി (പ്ലസ് ടു വിദ്യാര്‍ത്ഥിനി വേദവ്യാസ സ്‌കൂള്‍ - കോഴിക്കോട്). സഹോദരങ്ങള്‍ : ശ്രീജ (കണ്ണൂർ), പരേതയായ ശ്രീരഞ്ജിനി.


Author
Citizen Journalist

Fazna

No description...

You May Also Like