എഴുത്തുപാടം' സാഹിത്യ ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു
- Posted on December 06, 2022
- News
- By Goutham prakash
- 416 Views
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ ഡിസംബര്‍ 22 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി 'എഴുത്തുപാടം' സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23, 24 തീയതികളിലായി നടക്കുന്ന എഴുത്തുപാടം സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം അവരുടെ ഏറ്റവും ഒടുവില്‍ എഴുതിയ സൃഷ്ടിയുടെ പകര്‍പ്പും സമര്‍പ്പിക്കണം. എഴുത്തുപാടം ക്യാമ്പില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന 75 പേര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ഭക്ഷണം, താമസ സൗകര്യം എന്നിവ സംഘാടകര്‍ ഒരുക്കും. യാത്ര ചെലവുകള്‍ സ്വയംവഹിക്കണം. അപേക്ഷകള്‍ താഴെപ്പറയുന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം അയക്കണം. കണ്‍വീനര്‍, എഴുത്തുപാടം, പയ്യന്നൂര്‍ സാഹിത്യോത്സവം 2022, ഗാന്ധി പാര്‍ക്കിന് സമീപം, പയ്യന്നൂര്‍ 670307 ഫോണ്‍: 9947060870
payyanursahithyolsavam@gmail.com

