ബീയാർ പ്രസാദി ന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള സിനിമയുടെ മികച്ച ഗാന രചയിതാവിനെ..

  • Posted on January 04, 2023
  • News
  • By Fazna
  • 88 Views

ആലപ്പുഴ : ബീയാർ പ്രസാദി ന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള സിനിമയുടെ മികച്ച ഗാന രചയിതാവിനെ..

മലയാളിയുടെ മനസ്സിൽ ഇടം നേടിയ ഗാന രചയിതാവാണ് ബീയാർ പ്രസാദ് (62). ആലപ്പുഴ ജില്ലയിലെ മാങ്കൊമ്പ് സ്വദേശിയായ ബി ആർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. മസ്തിഷ്ക ആഘാതത്തെ തുടർന്ന് ഗുരുതവരാവസ്ഥയിലാ യിരുന്ന ബിയർ പ്രസാദ് ദീർഘ നാളായി തിരുവനന്തപുരത്തും, കോട്ടയത്തുമായി ചികിത്സയിലായിരുന്നു.

അറുപതോളം സിനിമകൾക്ക് പാട്ട് എഴുതിയിട്ടുണ്ട്.അവയിൽ പലതും വൻ ഹിറ്റുകളാ യിരുന്നു.എട്ട് പ്രൊഫഷണൽ നാടകങ്ങൾ അടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടൻ, അവതാരകൻ, ഗാന രചയിതാവ്, തിരക്കഥാകൃത്ത്,  എഴുത്തുകാരൻ, എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

" ഒന്നാം കിളി പൊന്നാം കിളി..... "

 " മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി.... "

" കേരനിരകളാടും ഒരു ഹരിത ചാരുതീരം......"

എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങൾ.

മങ്കൊമ്പ് മായാ സദനത്തിൽ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥ എഴുതിയ തുടങ്ങിയപ്പോഴാണ് ബി. ആർ.  പ്രസാദ് എന്ന് പേരുമാറ്റിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്ന് പരിഷ്കരിച്ചത്. ചെറുപ്പത്തിൽ സംഗീതവും താള വാദ്യവു മായിരുന്നു ആദ്യത്തെ ഇഷ്ടം. അച്ഛനാണ് അതിനെ നിരുത്സാഹപ്പെടുത്തിയത്. കുട്ടിക്കാലം മുതൽ കവിത ആസ്വാദകനായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങൾ എഴുതി അവതരിപ്പിച്ചു തുടങ്ങി.ഇ രുപത്തൊന്നാം വയസ്സിൽ തിരക്കഥ എഴുതിയിട്ടുണ്ട്.

ഷഡ്കാല ഗോവിന്ദ മാരാർ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടക മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. സിനിമയാക്കാൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും നടന്നില്ല.പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ചമയം എന്ന ചിത്രത്തിൽ സഹ സംവിധായകനായി.അതിന്റെ തിരക്കഥ എഴുതി  ജോൺ പോളിന്റെ സഹായിയുമായി. ആ സിനിമ യിലൂടെ ഗാന രചിയിതാവായി അരങ്ങേറി. അതിലെ ഗാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങൾ തേടി എത്തി. ജലോത്സവം എന്ന സിബി മലയിൽ ചിത്രത്തിലെ "കേരനിരകളാടും... ഗാനം മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി.കേരളപ്പിറവിക്ക് ശേഷമുള്ള കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു. മുപ്പതിലേറെ സിനിമകളിലായി 200 ഓളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.പതിനഞ്ച് വർഷത്തോളം ചാനൽ അവതാരകനായിരുന്നു. ചന്ദ്രോത്സവം എന്ന നോവൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.സനിത പ്രസാദാണ് ഭാര്യ.ഒരു മകനും, മകളും ഉണ്ട്.


Author
Citizen Journalist

Fazna

No description...

You May Also Like