ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു
- Posted on May 03, 2021
- News
- By enmalayalam
- 627 Views
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അന്ത്യം. പുലര്‍ച്ചെ 4.50