ജനപക്ഷ വികസനമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്, ഇ ജെ ബാബു

  • Posted on December 03, 2022
  • News
  • By Fazna
  • 191 Views

മാനന്തവാടി: ജനപക്ഷ വികസമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്നും ഇതിന് തടസ്സം സൃഷ്ടിക്കുന്ന നിലപാടണ് കേരളത്തിലെ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്നും ജനങ്ങൾ ഇത് തിരിച്ച് അറിയുമെന്നും ഇടതു സർക്കാരിന് എതിരെ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടണുള്ളത്. അതെന്നും കേരളത്തിൽ വിലപോകില്ല. ഫെഡറൽ സംവിധാനത്തിൻ്റെ ഭാഗമായുള്ള ഗവർണ്ണർമാർ പോലും ബി ജെപി ഇതര  സർക്കാരുകൾക്ക് എതിരെ തിരിയുന്ന അവസ്ഥയാണ്.

രാജ്യത്ത് കണ്ടു കൊണ്ട് ഇരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു.വെള്ളമുണ്ട തരുവണയിൽ സിപിഐ ഓഫീസ് ഉദ്ഘാടനത്തിന് ശേഷം തരുവണ ടൗണിൽ ചേർത്ത പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം.ഒരു ഭീഷണിക്കു മുമ്പിലും സർക്കാർ തല കുനിക്കില്ലന്നും പറയുന്ന കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളത്. സിപിഐക്ക് ഭരണമുണ്ടങ്കിലും ഇല്ലങ്കിലും നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന പാർട്ടിയാണ്. ഇതുകൊണ്ടണ്  നിലപാടുകൾ തുറന്ന് പറയുന്നതെന്നും മാവോയിസ്റ്റ് വെടിവെയ്പ്പ് വിഷയത്തിലും ഇതാണ് കണ്ടതെന്നും ഇ.ജെ ബാബു പറഞ്ഞു. സിപിഐ പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാൾ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജിതേഷ് കണ്ണാപുരം ,സിപി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം വി.കെ ശശിധരൻ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളയ  നിഖിൽ പത്മനാഭൻ, ഷിജു കൊമ്മയാട്,, സിപിഐ വെളളമുണ്ട ലോക്കൽ സെക്രട്ടറി  സിദ്ധിഖ് കൊമ്മയാട്, കെ.പി രാജൻ, പി.പി ഉമ്മർ, സീതി തരുവണ എന്നിവർ പ്രസംഗിച്ചു.



Author
Citizen Journalist

Fazna

No description...

You May Also Like