മഹാനവമിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ബാംഗ്ലൂരിൽ നിന്നും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു

കാസർകോട്, പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്.


മഹാനവമിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ഈ മാസം 22 മുതൽ നവംബർ മൂന്നു വരെ 16 സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.

ഇവയിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ലോക്ഡൗണിൽ ഇളവുവന്നപ്പോൾ കേരളത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് പുനരാരംഭിച്ചങ്കിലും പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നില്ല.

കർണാടക ആർ.ടി.സി.സ്‌പെഷ്യൽ ബസുകൾ:

കർണാടക ആർ.ടി.സി.യും വരുംദിവസങ്ങളിൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിക്കും. മഹാനവമിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യും പ്രത്യേക സർവീസുകൾ നടത്തുന്നതോടെ യാത്രാപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുൻ വർഷങ്ങളിൽ മഹാനവമി അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കൾ അമ്പതോളം പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ കൂടിയിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു പോകുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ബെംഗളൂരുവിലെത്തി ആർ.ടി.സി. ബസുകളിലാണ് പോകുന്നത്.

രണ്ട് മൾട്ടി ആക്‌സിൽ എ.സി. ബസുകൾ സൂപ്പർ ഡീലക്‌സിന്റെ നിരക്കിൽ തിരുവനന്തപുരത്തേക്ക് ഓടിത്തുടങ്ങി. സേലം വഴിയും ബത്തേരി വഴിയുമാണ് രണ്ട്‌ ബസുകൾ സർവീസ് നടത്തുന്നത്.

വൈകിട്ട് 3:30, 4:00 സമയങ്ങളിലാണ് ബസുകൾ പുറപ്പെടുക. തിരുവനന്തപുരത്തേക്ക് എ.സി. ബസുകൾ പുനരാരംഭിച്ചത് ലോക് ഡൗണിനു ശേഷം യാത്രക്കാർ കൂടിയതോടെയാണ്.

Author
ChiefEditor

enmalayalam

No description...

You May Also Like