പ്രധാനമന്ത്രിയുടെ വിയൻറ്റിയാൻ, ലാവോ Pdr സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക:
- Posted on October 12, 2024
- News
- By Goutham Krishna
- 183 Views
ധാരണാപത്രം/കരാർ/പ്രഖ്യാപനങ്ങൾ ഇന്ത്യൻ ഭാഗത്ത് നിന്ന് ഒപ്പുവെച്ചത് .

ധാരണാപത്രം/കരാർ/പ്രഖ്യാപനങ്ങൾ ഇന്ത്യൻ ഭാഗത്ത് നിന്ന് ഒപ്പുവെച്ചത് ലാവോസിന്റെ ഭാഗത്തുനിന്നും ഒപ്പുവെച്ചത്
1.പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം രാജ്‌നാഥ് സിംഗ്, ഇന്ത്യയുടെ രാജ്യരക്ഷാ മന്ത്രി.ലാവോസിന്റെ ഉപപ്രധാനമന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ചാൻസമോൺ ചാന്യാലത്ത്.
2.ലാവോസ് നാഷണൽ ടെലിവിഷൻ, ഇൻഫർമേഷൻ കൾച്ചർ ആൻഡ് ടൂറിസം മന്ത്രാലയം, ഇന്ത്യയുടെ പ്രസാർ ഭാരതി എന്നിവർ തമ്മിലുള്ള സംപ്രേക്ഷണ സഹകരണം സംബന്ധിച്ച ധാരണാപത്രംപ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ.ഡോ. അംഖ വോങ്‌മെയുങ്ക, ജനറൽ ഡയറക്ടർ ലാവോ നാഷണൽ ടിവി
3.കസ്റ്റംസ് വിഷയങ്ങളിലെ സഹകരണവും പരസ്പര സഹായവും സംബന്ധിച്ച് ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ഗവൺമെന്റും, ഇന്ത്യാ ഗവണ്മെന്റും തമ്മിലുള്ള കരാർ.
ശ്രീ സഞ്ജയ് കുമാർ അഗർവാൾ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻഫൗഖോഖം വണ്ണവോങ്‌ക്സേ, ഡയറക്ടർ ജനറൽ ലാവോ പി.ഡി.ആർ. കസ്റ്റംസ്, ധനകാര്യ മന്ത്രാലയം.
4. ലുവാങ് പ്രബാംഗ് പ്രവിശ്യയിലെ ഫലക്-ഫലം (ലാവോ രാമായണം) നാടകത്തിൻ്റെ അവതരണ കലയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള QIP. പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ.സൗദാഫോൺ ഖോംതാവോങ്, ലുവാങ് പ്രബാംഗ് ഇൻഫർമേഷൻ ആന്‍ഡ് കൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ.
5.ലുവാങ് പ്രബാംഗ് പ്രവിശ്യയിലെ വാട്ട് ഫാകിയ ക്ഷേത്രത്തിന്റെ നവീകരണത്തിനുള്ള തീരുമാനം.ശ്രീ പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ.സൗദാഫോൺ ഖോംതാവോങ്, ലുവാങ് പ്രബാംഗ് ഇൻഫർമേഷൻ ആന്‍ഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ.
6.ചംപാസക് പ്രവിശ്യയിലെ നിഴൽ പാവക്കൂത്ത് തിയേറ്റർ സംരക്ഷിക്കുന്നതിനുള്ള തീരുമാനം.പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ.സോംസാക്ക് ഫോംചേലിയൻ, ചംപാസക് സദാവോ പപ്പറ്റ്സ് തിയേറ്ററിന്റെ പ്രസിഡണ്ട്.
7. ഇന്ത്യ-യുഎൻ വികസന സഹകരണ ഫണ്ടിന്റെ ഭാഗമായി ലാവോസിൽ പോഷകാഹാര സുരക്ഷ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് ഏകദേശം 1 മില്യൺ യുഎസ് ഡോളറിന്റെ സഹായ പദ്ധതിയുടെ പ്രഖ്യാപനം.