വയനാട്ടുകാരൻമുഹമ്മദ് ആസിഫിന് രാജ്യാന്തര സർവ്വകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം.

സി.ഡി. സുനീഷ്.


കഷ്ടപാടിൽ വളർന്ന്, ഉന്നത വിദ്യാഭാസം നേടി 

രാജ്യാന്തര ഗവേഷണത്തിലേക്ക് ഒരുങ്ങുകയാണ്,

വയനാട് മേപ്പാടി സ്വദേശിയായ  മുഹമ്മദ് ആസിഫ്.



 വിവിധ രാജ്യാന്തര സർവ്വകലാശാലകളിൽ സ്കോളർഷിപ്പോടെ ഗവേഷണാവസരം ലഭിച്ചു. മുഹമ്മദ് ആസിഫിന് രാജ്യാന്തര തലത്തിലുള്ള 4 പ്രശസ്ത സർവ്വകലാശാലകളിൽ നിന്നുമാണ് ഗവേഷണത്തിനുള്ള ക്ഷണം ലഭിച്ചത്.  1.University of Warwick, U.K., 2.University of Houston, U.S.A., 3.Vrije Universiteit, Amsterdam,Netherlands, 4.Univetsity of Minnesota, U.S.A. ഇവയാണ് ആ നാല് സർവ്വകലാശാലകൾ. മേപ്പാടി സ്വദേശിയായ ഓട്ടോ ഡ്രൈവർ കള്ളിയത്ത് ഇബ്രാഹിമിന്റെയും സഫിയയുടെയും മകനാണ്.  മുഹമ്മദ് ആഷിഖ് സഹോദരനാണ്. മേപ്പാടി സി.എം.എസ്. അരപ്പറ്റ  ഹയർസെക്കൻഡറിയിലായിരുന്നു  മുഹമ്മദ് ആസിഫിന്റെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കൽപ്പറ്റ എൻ.എം.എസ്.എം. ഗവൺമെന്റ് കോളേജിലെ ചരിത്ര വിഭാഗത്തിൽ, 2015-18 കാലയളവിൽ പഠിച്ച്, ബി.എ. ചരിത്ര ബിരുദം നേടി. തുടർന്ന് ചരിത്ര വിഷയത്തിൽ, എം.എ. ബിരുദം ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും,  അതിനുശേഷം ഡൽഹി സർവ്വകലാശാലയിൽ നിന്നും എം.ഫിൽ. ബിരുദവും നേടി. ആസിഫ്,  യുജിസി നെറ്റ്, ജെ ആർ എഫ് പരീക്ഷകൾ വിജയിച്ചിട്ടുണ്ട്.  ഗവേഷണത്തിന് സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ച ആസിഫ്, യു.എസ്.എ. യിലെ മിനോസോട്ട സർവ്വകലാശാലയിൽ, പശ്ചിമഘട്ടത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രം എന്ന മേഖലയിൽ ഗവേഷണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത ഗവേഷണ വിഷയം വയനാടിന്റെ ചരിത്ര വിജ്ഞാനിയത്തിൽ ഒരു മുതൽക്കൂട്ടാകും. 500800 (അമ്പതിനായിരത്തി എണ്ണൂറ്‌) ഡോളറാണ് വാർഷിക ഫെലോഷിപ്പ് തുക. ഏകദേശം 4,326,636 (നാൽപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ആറായിരത്തി അറുന്നൂറ്റിമുപ്പത്തി ആറ്) ഇന്ത്യൻ രൂപ. വരുന്ന ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്.  വയനാട്ടിലെ മേപ്പാടിയിൽ തികച്ചും സാധാരണമായ കുടുംബ സാഹചര്യത്തിൽ ജനിച്ചുവളർന്ന്, പൊതുവിദ്യാലയത്തിലും സർക്കാർ കലാലയത്തിലും സർക്കാർ സർവ്വകലാശാലകളിലും പഠിച്ച് നൂറു ശതമാനം സ്കോളർഷിപ്പോടെ ലോകപ്രശസ്ത സർവ്വകലാശാലകളിൽ ഗവേഷണ അവസരം ലഭിച്ച, മുഹമ്മദ് ആസിഫിന്റെ വിജയം വയനാടിനും കൽപ്പറ്റ ഗവൺമെന്റ് കോളേജിനും തികച്ചും അഭിമാനിക്കാവുന്ന നിമിഷമാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like