ഇതാ യഥാർത്ഥ ഷാജഹാൻ !

വധുവിന്റെ  സഹോദരിയെ  വിവാഹം  ചെയ്യാൻ വീട്ടുകാർ  നിർബ്ബന്ധിക്കുന്നു.   എല്ലാ  എതിർപ്പിനെയും  മറികടന്ന്  വരൻ മുഹൂർത്ത സമയത്ത് തന്നെ വധുവിനെ ജീവിതത്തിലേക്ക്  സ്വീകരിക്കുന്നു.

യഥാർത്ഥ  സ്നേഹത്തിന്റെ നിർവ്വചനം   അറിയുമോ - നമുക്ക് വേണ്ടി നമ്മെ  സ്നേഹിക്കുന്ന ഒരാൾ - ഇതാ  കാണൂ ..നമുക്ക് വേണ്ടി നമ്മെ സ്നേഹിക്കുമ്പോഴാണ്  സ്നേഹം  സ്നേഹമാവുന്നത്.  അല്ലാത്ത  പക്ഷം  അതിൽ   സ്വാർത്ഥതയുടെ   മുഖം  ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനുത്തമ  മാതൃകയായി   ഉത്തർപ്രദേശിൽ  നിന്നിതാ ഒരു വരൻ.

വിവാഹത്തിന്   മണിക്കൂറുകൾക്ക് മുമ്പ്  ഉൽസവമാടിയ വധൂ ഗൃഹം.  ടെറസിൽ നിന്ന് വീഴാൻ പോയ  കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ കാൽ  വഴുതി വീണ്  വധുവിന്   നട്ടെല്ലിനും കാലിനും സാരമായ  ക്ഷതമേൽക്കുന്നു.വധുവിന്റെ  സഹോദരിയെ  വിവാഹം  ചെയ്യാൻ വീട്ടുകാർ  നിർബ്ബന്ധിക്കുന്നു.   എല്ലാ  എതിർപ്പിനെയും  മറികടന്ന്  വരൻ മുഹൂർത്ത സമയത്ത് തന്നെ വധുവിനെ ജീവിതത്തിലേക്ക്  സ്വീകരിക്കുന്നു.

ഉത്തർ പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ  അവ്ധേഷാണ് ഈ വരൻ. വധു ആരതി മൗര്യ.ഡോക്ടർമാരുടെ  അനുവാദത്തോടെ  ആരതിയെ  സ്ട്രെച്ചറിൽ  കിടത്തി  കുറച്ച്  സമയത്തേക്ക്  വിവാഹ വേദിയിലെത്തിക്കുകയായിരുന്നു.വീണ്ടും  ആശുപത്രിയിൽ തന്നെ എത്തിച്ച്   കൂടെനിന്ന് ശുശ്രൂഷിച്ചു.

സ്വത്തും സ്വാർത്ഥതയും  പ്രണയത്തിന്റെ   അളവു കോലാവുന്ന  ഈ കാലഘട്ടത്തിൽ  ഏതു വീഴ്ചയിലും  കൂടെ നിൽക്കുന്ന  ഈ വരൻ  നമ്മെ  ഓർമിപ്പിക്കുന്നതെന്താണ്? - ' മരണ ശേഷം പണം കൊണ്ട് തീർക്കേണ്ട താജ് മഹലല്ല  പ്രണയം എന്നാണ് .

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like