രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിന്‍ ഗഡ്കരി.
- Posted on August 11, 2022
- Technology
- By Goutham prakash
- 467 Views
രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിന്‍ ഗഡ്കരി. ഡല്‍ഹിയിലും ഹരിയാനയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്കൈബസ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിന്‍ ഗഡ്കരി. ഡല്‍ഹിയിലും ഹരിയാനയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്കൈബസ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
മലിനീകരണം കുറയ്ക്കുന്നതിനും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൈബസ് മികച്ച മാര്‍ഗമാണെന്ന് ഗഡ്കരി പറഞ്ഞു.
മെട്രോയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി നഗരങ്ങള്‍ പദ്ധതി നടപ്പാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ല്‍ അധികം യാത്രക്കാരെ വഹിക്കാനാവും. നിര്‍മാണ ചെലവും വളരെ കുറവാണ്. ഇതിനായി ഡബിള്‍ ഡെക്കര്‍ സ്കൈബസുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു