മുണ്ടക്കൈ- ചൂരൽ മല പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ .
- Posted on April 18, 2025
- News
- By Goutham prakash
- 171 Views

ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് എൽസ്റ്റൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും ഏകപക്ഷീയവുമായാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്ന് എൽസ്റ്റൺ പറയുന്നു. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ തന്നെ ദുരന്തനിവാരണ നിയമം 2013 പ്രകാരം നഷ്ടപരിഹാരം ലഭിക്കണം. അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കൽ തടയണമെന്നാണ് എല്‍സ്റ്റണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
549 കോടി രൂപയാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.
കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും