പുൽപ്പള്ളി : വയനാട് ജില്ലയിൽ വീണ്ടും ഭീതി പരത്തി കടുവ ഇറങ്ങി.

വയനാട് ജില്ലയിലെ പുൽപ്പള്ളി താന്നി ത്തെരുവ് തൊണ്ടി പറമ്പിൽ ടെർസിറ്റ ആന്റണിയുടെ പറമ്പിലാണ് ഉച്ചക്ക് കടുവയെ കണ്ടത്. പറമ്പിൽ കാപ്പിക്കുരു പറിച്ചു കൊണ്ടിരുന്നവർക്കും, തന്റെയും നേരത്തെ ചാടി വീഴുകയായിരുന്നു കടുവ എന്ന് ടെർസിറ്റ സംഭവ സ്ഥലത്ത് നിന്ന് മാധ്യമങ്ങളോട് പറഞ്ഞു . തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ടെർസിറ്റയും, താന്നിത്തെരുവ് പ്രദേശ വാസികളും. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു.പ്രദേശ വാസികൾ ശ്രദ്ദിക്കണമെന്ന് വനം വകുപ്പിന്റെ നിർദേശമുണ്ട്.