സഞ്ചാരികൾക്ക് ചേക്കേറാൻ പുതിയ ഒരു ഇടം കൂടി.

പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയം & പാർക്ക് മാവിലാംതോട് പുൽപ്പള്ളി.

D. T. P. C സി യുടെ നേതൃത്വത്തിൽ വയനാട് ഡിസ്ട്രിക് പഞ്ചായത്ത് നിർമ്മിച്ചതാണ് ഈ മ്യൂസിയം.

1. ചിൽഡ്രൻസ് പാർക്ക്

2.മ്യൂസിയം

3. റിസർച്ച് സെന്റർ


എന്നിവയും ഇവിടെ കാണാം പുൽപ്പള്ളിയിൽ നിന്നും 8 കി.ലോമീറ്റർ അകലെയാണ് വണ്ടി കടവിലുള്ള മാവിലാംതോട് സ്ഥിതിചെയ്യുന്നത്.

 ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ കുറിച്യ പടയെ അണിനിരത്തി പോരാടിയ കേരളത്തിലെ ചരിത്രപുരുഷനായ നാട്ടു രാജാവ് വീര കേരള വർമ്മ പഴശ്ശി രാജ മരിച്ചു വീണ മാവില ലാം തോട്ടിൽ സ്മൃതി മണ്ഡപവും രക്തസാക്ഷിമണ്ഡപം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച് 2015- ൽ വിനോദ സഞ്ചരികൾക്കു തുറന്നു കൊടുത്ത കാഴ്ചകളിലൂടെ പോകുമ്പോൾ ഏറെ മനോഹരമാണ് ഇവിടം.

 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം.

 എൻട്രി പാസ് ചിൽഡ്രൻസ് 10- രൂപയും,അടൽട്ട് -20 രൂപയും,ക്യാമറ സ്റ്റിൽ -50 രൂപയും,ക്യാമറ വീഡിയോ -100 രൂപയുമാണ് ഇവിടത്തെ നിരക്ക്.

11.ptu ഉള്ള പ്രതിമ 2012-ൽ ബിജു തട്ടു പുരയ്ക്കൽ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇവിടുത്തെ വേറൊരു കാഴ്ചയാണ്.

2015- ൽ  സുരേഷ് സാറിന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ കാണുന്നത്.

  .ഹോ! പറയുന്നതിനേക്കാൾ ഗംഭീര മാസ് ചിത്രങ്ങളാണ് ഇവിടെ ഉള്ളത്.

ആർട്ട് ഗാലറിയിലെ ചിത്രങ്ങൾ കേരളസിംഹം വീരപഴശ്ശി യുടെ ആയുധങ്ങൾ, കുതിര സവാരി, ബ്രിട്ടീഷുകാരോട് പട പൊരുതിയ നിമിഷങ്ങൾ,  കുറിച്യ  പട യുമായി ഉള്ള മീറ്റിംങ്ങു കൾ , ബ്രിട്ടീഷുകാരുമായുള്ള സന്ധികൾ, എല്ലാം ആർട്ട്  ഗാലറി യിലൂടെ കടന്നു പോകുന്ന സഞ്ചാരികൾ ക്ക് കാണാവുന്നതാണ്.

 രണ്ട് സെക്ഷൻ ആയിട്ട ആയിട്ട് നിർമിച്ചിരിക്കുന്നആർട്ട് ഗാലറിയിലെ ചിത്രങ്ങൾക്ക് ജീവ സ്പന്ദനംത്തിന്റെ തുടിപ്പുകൾ ഉണ്ടോയെന്ന് തോന്നിപ്പോകുന്നു.

 പാർക്കിൽ  ചേക്കേറുന്ന നിമിഷങ്ങളിൽ  നമുക്ക് ചെണ്ടുമല്ലി പൂക്കളാൽ ആവൃതമായ സ്മൃതി  മണ്ഡപവും, നീരവിൽ പുഴയിൽ വെച്ച് ഒറ്റിക്കൊടുത്തതിനൽ  പഴശ്ശിരാജ രക്ഷ പെട്ട്   മാവിലാംതോട്ടിൽ എത്തിച്ചേരുകയും,  ബ്രിട്ടീഷ് സൈന്യം വളഞ്ഞപ്പോൾ കയ്യിൽ കിടന്ന  വജ്രമോതിരം വിഴുങ്ങി രക്തസാക്ഷിത്വം വാരിച്ച  മണ്ഡപവും കാണാം.

ബ്രിട്ടീഷ് ചരിത്രം പരിശോധിച്ചാൽ പഴശ്ശിരാജയെ വെടിവെച്ചു കൊന്നതായി രേഖപ്പെടുത്തി ഇരിക്കുന്നതും കാണാം.

  മാവിലാംതോട്ടിൽ രക്തസാക്ഷിത്വം വഹിച്ച പഴശ്ശിരാജയെ ബ്രിട്ടീഷ്സബ് കലക്ടർ ആയ ടി.എച്ച് ബാർബർ ന്റെ മഞ്ചത്തിൽ കടത്തി മാനന്തവാടിയിൽ കൊണ്ടുപോയി  അടക്കം ചെയ്തതാണ്, പഴശ്ശി ശവകുടീരം എന്ന പേരിൽ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുത്തിരിക്കുന്നത്.

മാവിലാംതോട് ട്ടിലെ കാഴ്ചകളിലൂടെ  വീണ്ടും മുന്നോട്ടു പോകുമ്പോൾ പഴശ്ശിരാജ വന്ന പാലവും അതിനു പുറകിലായി കന്നാരം പുഴയും,കാടും കാണാം.

മാവിൻ തോട്ടങ്ങളും ധാരാളമായി ഇവിടെ കാണാം മാവിൻ തോട്ടങ്ങളും, തോടും ഉള്ളതു കൊണ്ടാകാം മാവിലാംതോട് എന്ന പേരുവന്നത് എന്ന് ഐതിഹ്യം.

 അൻപതു ലക്ഷം രൂപ മുടക്കിയാണ് ഇതിന്റെ നിർമാണം D. T. P. C,  ഡിസ്ട്രിക്ട് പഞ്ചായത്തും നടത്തിയിരിക്കുന്നത്.

 കുട്ടികൾക്കായുള്ള പാർക്കും എല്ലാം അതി മനോഹരമായാണ് നിർമ്മിച്ചിരിക്കുന്നത്.

കാഴ്ചകളുടെ ലോകത്തുനിന്നും കൂടണയുന്ന നമുക്കും, ടൂറിസ്റ്റുകൾക്കും പഴശ്ശിരാജയും, Land Scap -ലെ നയന മനോഹര ഓർമ്മകളും എന്നും മറക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്......

 

Report: Deepa Shaji Pulpally.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like