ജോയ് പാലക്കമൂലയുടെ ചെട്ട്യാലത്തൂർ കഥകൾ പ്രകാശനം ചെയ്തു
- Posted on March 21, 2023
- News
- By Goutham Krishna
- 126 Views
ബത്തേരി: ജോയ് പാലക്കമൂല എഴുതിയ ചെട്ട്യാലത്തൂർ കഥകൾ പ്രകാശനം ചെയ്തു .ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സത്താറാണ് പ്രകശന കർമ്മം നടത്തിയത് .ചെട്ട്യാലത്തൂരിന്റെ ഗ്രാമ വിശുദ്ധി നാടിനോട് പറഞ്ഞ് മൺമറഞ്ഞു പോയ അപ്പു മാഷുടെ മകൾ സിന്ധു ടീച്ചറാണ് പുസ്തകം ഏറ്റുവാങ്ങിയത് ദുരന്തങ്ങളോട് പൊരുതി സ്വന്തം ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കർഷകരുടെ കഥയാണ് ചെട്ട്യാലത്തൂർ എന്ന കഥ പറയുന്നത്. നാല് കഥകളും ഒരു സിനിമയുടെ തിരക്കഥയും ഉൾപ്പെട്ട പുസ്തകത്തിൻ്റെ പബ്ലിഷിംഗ് പപ്പായ ബുക്സ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.
വായനശാല പ്രസിഡൻ്റ് എം കെ മോഹനൻ. അധ്യക്ഷത വഹിച്ചു .നെൻമേനി പഞ്ചായത്ത് ലൈബ്രറി കൺവീനർ സി.വി..പത്മനാഭൻ , .അനീഷ് ചീരാൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറിയൻ നിമിതദാസ് നന്ദി പറഞ്ഞു.