മാമ്പഴ മധുര പോലെ പ്രസ് ക്ലബിൻ്റെ വേനലമൃത് മാമ്പഴസദ്യ
- Posted on April 20, 2023
- Localnews
- By Goutham Krishna
- 207 Views

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച വേനലമൃത് മാമ്പഴ സദ്യ കെങ്കേമമായി. പ്രസ് ക്ലബിനു മുന്നിലെ മാവിൻ ചുവട്ടിൽ കുട്ടികൾക്കൊപ്പം വാഴയിലകളിൽ മാമ്പഴപ്പൂളുകൾ കൊണ്ടൊരുക്കിയ സദ്യയുണ്ട് മന്ത്രി വി.ശിവൻകുട്ടി മാമ്പഴ സദ്യ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും ട്രഷറർ എച്ച്. ഹണി കൃതജ്ഞതയും പറഞ്ഞു. മുതിർന്ന കർഷകൻ ശശിധരൻ നായരെ ചടങ്ങിൽ ആദരിച്ചു. ആനാട് കൃഷി ഓഫീസർ ജയകുമാർ ആമുഖ പ്രസംഗം നടത്തി. ആനാട് കൃഷിഭവൻ്റെ സഹകരണത്തോടെയായിരുന്നു മാമ്പഴ സദ്യ.
സ്വന്തം ലേഖകൻ