ഒരംഗം മാത്രമുള്ള മഞ്ഞ റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാൻ സർക്കാർ തീരുമാനം
കൊച്ചി : ഒരംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഒരംഗം മാത്രമുള്ള മഞ്ഞ കാര്‍ഡുകളില്‍ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യുന്നുവെന്ന സംശയത്തെതുടര്‍ന്നാണ് ഐ.ടി സെല്‍ നല്‍കിയ പട്ടിക പ്രകാരം ജില്ല സപ്ലൈ ഓഫിസര്‍മാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഉത്തരവിട്ടത്. ഉദ്യോഗസ്ഥര്‍ നേരില്‍ പരിശോധിച്ച് കാര്‍ഡുകള്‍ എ.എ.വൈ വിഭാഗത്തില്‍ നിലനിര്‍ത്തേണ്ടതാണോയെന്ന് റിപ്പോര്‍ട്ട് നല്‍കണം.
പ്രത്യേക ലേഖിക