സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പിഎച്ച്. ഡി

കാലടി (എറണാകുളം): ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ മ്യൂറൽ പെയിന്റിംഗ് സ്പെഷ്യലൈസേഷനോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ ഒഴിവുകൾ നാല്. അപക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ജനുവരി 27. പ്രവേശന പരീക്ഷ ഫെബ്രുവരി മൂന്നിന് കാലടി മുഖ്യക്യാമ്പസിൽ നടക്കും. ഫെബ്രുവരി 10ന് ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.