കൊമാച്ചി പാർക്ക് ഒരു ഹരിത പറുദീസ.
- Posted on June 14, 2025
- News
- By Goutham prakash
- 263 Views

സി.ഡി. സുനീഷ്.
മഞ്ഞു ഗോളങ്ങൾ ഒഴുകി പരന്ന നേരത്താണ് മഴ നനഞ്ഞ പകലിൽ ഞാൻ
,, കൊമാച്ചി,, പാർക്കിലെത്തിയത്.
എല്ലാ ഇന്ദ്രീയങ്ങളേയും നിർമ്മലമാക്കുന്ന ഹരിത പറു ദീസയാണിവിടം.
പാൽചുരം മലയോരത്ത് ചേർന്ന ഈ ഇടം ഒരുക്കുന്നത് മുതൽ ഓരോ ഇടവും സർഗ്ഗാത്മകമാക്കുന്നതിൽ പ്രശസ്ത ഫോട്ടോ ഗ്രാഫർ അജീബ് കൊമാച്ചിയുടെ കൈ സ്പർശം ദൃശ്യ വിരുന്നൊരുക്കുന്നു.
സ്റ്റാറ്റസ് ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടങ്ങളാണ് എവിടെയും.
കുട്ടികൾക്ക് ഉല്ലസിക്കാനും വിജ്ഞാനത്തിനുമായി കൊമാച്ചി പാർക്കിൽ അനേകം ഇടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ ഷൂട്ട് പ്രാധാന്യം കൊടുത്ത ഇവിടം അപൂർവം ക്യാമറകളുടെ മ്യൂസിയവും, പ്രശസ്ത ഫോട്ടോ ഗ്രാഫർമാരുടെ
ഫോട്ടോ ഗാലറിയും ശ്രദ്ധേയമാണ്.
മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമുള്ള, ഒരു ഹൈറേഞ്ച് ടൂറിസം കേന്ദ്രം എന്ന നിലയിൽ വളരെയധികം സാധ്യതകളുള്ള, വയനാടിന്റെ മണ്ണിൽ ഫോട്ടോഗ്രാഫിക്ക് മുഖ്യ പ്രാധാന്യം നൽകിക്കൊണ്ട് "കൊമാച്ചി പാർക്ക് "ഒരു ഫോട്ടോഗ്രാഫി തീം പാർക്ക്.
മാനന്തവാടി തലശ്ശേരി റൂട്ടിൽ ബോയ്സ് ടൗൺ എന്ന പ്രദേശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മ്യൂസിയം, ഫോട്ടോഗ്രാഫി എക്സിബിഷൻ സെന്റർ, ഓഡിയോ വിഷ്വൽ തീയറ്റർ, AR-VR സെന്ററുകൾ, ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട്, ആർട്ട് വില്ലേജ്, സ്റ്റുഡിയോ ഫ്ലോർ, വിവിധങ്ങളായ ഫോട്ടോഷൂട്ട് പോയിന്റുകൾ, എക്സോട്ടിക് എവിയറി, 1500ലധികം ഇരിപ്പിടങ്ങളുള്ള ആംഫി തിയേറ്റർ, ബോട്ടാണിക്കൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, 10 തരം സ്മെൽ സോണുകൾ, സൗരോർജ്ജ എനർജി തുടങ്ങി പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെ സമാനതകളില്ലാത്ത സന്ദർശക അനുഭവത്തിലേക്ക് സംയോജിപ്പിക്കുന്ന ഒരു അതുല്യ ഇൻഫോ- എന്റർടൈൻമെന്റ് പാർക്ക് ആയിരിക്കും കൊമാച്ചി പാർക്ക്.
ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല,ഒരു സംസ്കാരിക - വിദ്യാഭ്യാസ കേന്ദ്രമായി പ്രവർത്തിക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കേരളത്തിന് അകത്തും പുറത്തുനിന്നുമായി വിനോദസഞ്ചാരികളും വിദ്യാർത്ഥികളുമടക്കം ഏകദേശം ആയിരത്തോളം സന്ദർശകർ പ്രതിദിനം കൊമാച്ചി പാർക്കിലെത്തുന്നുണ്ട്.
കൊമാച്ചി പാർക്കിൽ ഒരുക്കിയിട്ടുള്ള 'ഇന്റർനാഷണൽ ഫോട്ടോഗ്രാഫി എക്സിബിഷൻ സെന്ററി'ൽ മഹാരഥൻമാരുടെ സൃഷ്ടികൾക്കൊപ്പം താങ്കളുടെ അമൂല്യമായ ചിത്രങ്ങളും പ്രദർശനത്തിന് ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ആയതിനാൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന താങ്കളുടെ ചിത്രങ്ങളുടെ ഫയലുകൾ താഴെക്കൊടുത്തിരിക്കുന്ന ഇ-മെയിൽ അഡ്രസ്സിൽ അയച്ചു തരണമെന്ന് അജീബ് കൊമാച്ചി പറഞ്ഞു.
komachipark@gmail.com.
PH: 9645 450 660
9188 720 550