സ്വപ്നം കണ്ട ആകാശം കാൽകീഴിലൊതുക്കി ജെനി ജെറോം

തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയെ തേടിയെത്തിയത് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടിയാണ്.

തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി തിരുവനന്തപുരത്തേക്ക് ജെനി ജെറോം പറന്നിറങ്ങി. തെക്കൻ തിരുവനന്തപുരത്തെ തീരദേശത്ത് നിന്നുള്ള 23കാരിയായ ജെനി ജെറോം ആണ് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം സഹ‌പൈലറ്റായി നിയന്ത്രിച്ചത്. എട്ടാം ക്ലാസ് മുതലുള്ള ജെനിയുടെ പൈലറ്റ് മോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. ഇതോടെ തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയെ തേടിയെത്തിയത് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടിയാണ്. "എനിക്ക് വിമാനം പറത്തിച്ചൂടെ" എന്ന എട്ടാം ക്ലാസ്സുകാരിയായ ജെനിയുടെ ചോദ്യത്തിന് പിതാവ് ജെറോം തുണയായി. പ്ലസ് ടൂ പഠനത്തിന് ശേഷം ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ജെനി തന്റെ സ്വപ്നത്തിന് ചിറക്ക് വിരിയിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയായി.

താണ്ഡവമാടി കോവിഡ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like