സൗദി Moh ല്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകള്‍…

  • Posted on October 25, 2024
  • News
  • By Fazna
  • 32 Views

നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 


സ്വന്തം ലേഖകൻ.


സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 നവംബര്‍ 05 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. 

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം. ഇതിനു പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതിയ്ക്കു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം.  ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് (കൊച്ചി) നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Fazna

No description...

You May Also Like