യുദ്ധ പ്രഹരം ആശുപത്രിക്ക് നേരേയും, നവജാത ശിശുക്കളടക്കം ഇരകളായി
- Posted on November 14, 2023
- Localnews
- By Dency Dominic
- 115 Views
ഇന്ധനം ഇല്ലാതായതോടെ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്സും അറിയിച്ചു
കരുണയില്ലാത്ത യുദ്ധ പ്രഹരം ആശുപത്രിക്ക് നേരേയും. ഇന്ധനം ഇല്ലാതായതോടെ പ്രവര്‍ത്തനം നിലയ്ക്കാറായ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈദ്യുതി ബന്ധം താറുമാറായതോടെ ഇന്‍ക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചെന്നും, കൂടുതല്‍ പേരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്ന വീഡിയോയും അല്‍ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
ഇന്ധനം ഇല്ലാതായതോടെ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്സും അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനവും നഷ്ടമായതായും ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു. ആരു പറഞ്ഞാലും നിർത്താതെ കരുണയില്ലാത്തവർ യുദ്ധം തുടരുന്നു, നിസ്സഹായരായി ലോക മനസ്സാക്ഷിയും.