മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Posted on May 20, 2023
  • News
  • By Fazna
  • 183 Views

കൽപ്പറ്റ: രാജ്യത്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ വികസനമുണ്ടാകുമെന്നും  ഗവർണർ പറഞ്ഞു. പൂക്കോട് കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 16 ശതമാനം കുടുംബങ്ങളുടെ വരുമാനമാർഗ്ഗം മൃഗസംരംക്ഷണമാണ്.  രാജ്യത്തെ തദ്ദേശിയ ഇനങ്ങളുടെ സംരക്ഷണത്തിനും ഈ മേഖലയുടെ വികസനത്തിനും വേണ്ടി രാഷ്ടീയ ഗോകുൽ മിഷൻ പ്രവർത്തിക്കുന്നുണ്ടന്നും മൃഗസംരക്ഷണ - സംരംഭക മേഖലയിൽ  സ്ത്രീകളുടെ നേതൃത്വം വർദ്ധിച്ചിട്ടുണ്ടന്നും പറഞ്ഞ ഗവർണർ എന്ത് തരം അക്കാദമിക് യോഗ്യത നേടിയാലും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പറഞ്ഞു. ദൈവത്തിൻ്റെ സ്വന്തം നാടാണ് കേരളമെങ്കിൽ ദൈവത്തിൻ്റെ സ്വന്തം വീടാണ് വയനാട് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ' കേരളത്തിൽ മാത്രമല്ല രാജ്യത്തെ മനോഹര ഭൂപ്രദേശങ്ങളിലൊന്നിലാണ് വെറ്ററിനറി സർവ്വകലാശാല നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായി നവീകരിക്കപ്പെടുന്ന  ശാസ്ത്രം പോലെ ശാസ്ത്ര വിദ്യാർത്ഥികളും നവീകരിക്കപ്പെടേണ്ടതുണ്ടതുണ്ടന്ന് ചടങ്ങിൽ സംബന്ധിച്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല കബനി ഓഡിറ്റോറിയത്തില്‍  നടന്ന  നാലാമത്  ബിരുദദാന സമ്മേളനത്തില്‍ 19 പേര്‍ക്ക് യൂണിവേഴ്‌സിറ്റി ചാന്‍സലർ കൂടിയായ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഗവേഷണ, ബിരുദാനന്തര ബിരുദ, ബിരുദ, ഡിപ്ലോമ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ 19 പേര്‍ക്കാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കിയത്. 20 പേര്‍ക്ക് എന്‍ഡോവ്‌മെന്റും 265 പേര്‍ക്ക് ബിരുദവും 80 പേര്‍ക്ക് ബിരുദാനന്തരബിരുദവും 19 ഡോക്റ്ററേറ്റും നല്‍കി. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു. . സര്‍വകലാശാല പ്രൊ ചാന്‍സലറുമായ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അനിമല്‍ സയന്‍സസ് വിഭാഗം  ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍  ഭൂപേന്ദ്രനാഥ് ത്രിപാഠി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ , ഒ.ആര്‍. കേളു എംഎല്‍എ, വാഴൂര്‍ സോമന്‍ എംഎല്‍എ, , ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പ്രഫ.ഡോ.പി. സുധീര്‍ബാബു, അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രഫ.ഡോ.സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രഫ.ഡോ.കെ. വിജയകുമാര്‍, പ്രഫ.ഡോ.എസ്.എന്‍. രാജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സി.വി.ഷിബു.

Author
Citizen Journalist

Fazna

No description...

You May Also Like